ക്വാര്‍ട്ടേഴ്സ് കുത്തിത്തുറന്ന് കവര്‍ച്ച; 8,500 രൂപയും മൊബൈല്‍ ഫോണും എ.ടി.എം കാര്‍ഡും നഷ്ടപ്പെട്ടു, മോഷ്ടാക്കള്‍ കാര്‍ഡില്‍ നിന്നും പണം പിന്‍വലിച്ചു
Jul 11, 2015, 12:23 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 11/07/2015) ക്വാര്‍ട്ടേഴ്സ് കുത്തിത്തുറന്ന് കവര്‍ച്ച. 8,500 രൂപയും മൊബൈല്‍ ഫോണും എ.ടി.എം കാര്‍ഡും നഷ്ടപ്പെട്ടു. കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിക്ക് സമീപം പ്ലാസ ബില്‍ഡിംഗിലെ വാടക ക്വാര്‍ട്ടേഴ്സിലാണ് കഴിഞ്ഞ ദിവസം കവര്‍ച്ച നടന്നത്.
കോഴിക്കോട് സ്വദേശിയായ മനോജ് കുമാര്‍ താമസിക്കുന്ന മുറിയില്‍ നിന്നും 4,500 രൂപയും എ ടി എം കാര്‍ഡും യു പി സ്വദേശിയായ മുഹമ്മദിന്റെ മുറിയില്‍ നിന്നും 4,000 രൂപയും മൊബൈല്‍ ഫോണുമാണ് മോഷണം പോയത്.
മനോജിന്റെ എ ടി എം കാര്‍ഡില്‍ നിന്നും മോഷ്ടാക്കള്‍ 1,500 രൂപ പിന്‍വലിച്ചു. കാലിക്കടവിലെ എ ടി എം കൗണ്ടറില്‍ നിന്നാണ് പണം പിന്‍വലിച്ചത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. മനോജിന്റെയും മുഹമ്മദിന്റെയും പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Kasaragod, Kerala, Kanhangad, Robbery, Case, Complaint, Robbery in quarters.
Advertisement: