കൊളവയലില്‍ വീണ്ടും സംഘര്‍ഷം; ബി ജെ പി പ്രവര്‍ത്തകനെ ആക്രമിച്ചു
Sep 6, 2015, 09:49 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 06/09/2015) നിരോധനാജ്ഞ പിന്‍വലിച്ചതിന് പിറകെ അജാനൂര്‍ കൊളവയലില്‍ വീണ്ടും സി പി എം-ബി ജെ പി സംഘര്‍ഷം. ശനിയാഴ്ച വൈകുന്നേരം ബി ജെ പി പ്രവര്‍ത്തകനായ യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദിച്ചു. കൊളവയലിലെ രാഹുലിനാണ് അക്രമത്തില്‍ പരിക്കേറ്റത്. കാഞ്ഞങ്ങാട്ട് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ശോഭാ യാത്രയില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്ന രാഹുലിനെ ഒരു സംഘം കൊളവയലില്‍ തടഞ്ഞുനിര്‍ത്തുകയും മര്‍ദിക്കുകയും ചെയ്തുവെന്നാണ് പരാതി.
സാരമായി പരിക്കേറ്റ രാഹുലിനെ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാഹുലിന്റെ പരാതിയില്‍ കൊളവയലിലെ രഞ്ജിത്ത് ഉള്‍പെടെ രണ്ടു സി പി എം പ്രവര്‍ത്തകര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. കാലിച്ചാനടുക്കം കായക്കുന്നില്‍ സി പി എം പ്രവര്‍ത്തകനായ നാരായണന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഉടലെടുത്ത സംഘര്‍ഷം കൊളവയലില്‍ വ്യാപകമായ ആക്രമണങ്ങള്‍ക്ക് കാരണമായിരുന്നു.
ഇവിടെയുണ്ടായ സി പി എം-ബി ജെ പി സംഘര്‍ഷത്തില്‍ ഒമ്പതോളം പേര്‍ക്കാണ് വെട്ടേറ്റത്. ഇവരില്‍ പലരും ഗുരുതര നിലയില്‍ മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. കൊളവയലില്‍ ഉണ്ടായ അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് ഹൊസ്ദുര്‍ഗ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലും കാലിച്ചാനടുക്കത്തെ അക്രമങ്ങളുടെ പേരില്‍ അമ്പലത്തറ പോലീസ് സ്‌റ്റേഷന്‍ പരിധിയിലും ജില്ലാ പോലീസ് മേധാവി നിരോധനാജ്ഞ പുറപ്പെടുവിച്ചത്.
എന്നാല്‍ സംഘര്‍ഷത്തിന് അയവുവന്നതിനാല്‍ നിരോധനാജ്ഞ കഴിഞ്ഞ ദിവസം പിന്‍വലിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് കൊളവയലില്‍ വീണ്ടും അക്രമമുണ്ടായത്.

Keywords: Kanhangad, Kasaragod, BJP, Assault, Attack, Murder, BJP volunteer assaulted.