കേന്ദ്രീയ വിദ്യാലയയില്‍ അധ്യാപക ഒഴിവുകള്‍
Mar 10, 2012, 07:00 IST
കാസര്‍കോട്: കാഞ്ഞങ്ങാട് കേന്ദ്രീയ വിദ്യാലയയില്‍ ഒഴിവുള്ള അധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പി ആര്‍ ടി തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂ മാര്‍ച്ച് 19 ന് രാവിലെ ഒമ്പതിന് നടക്കും. ബിരുദവും ബി എഡ് അല്ലെങ്കില്‍ ടി ടി സിയുമാണ് വിദ്യാഭ്യാസ യോഗ്യത. കമ്പ്യൂട്ടര്‍, ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ടീച്ചര്‍ തസ്തികകളിലേക്കുള്ള ഇന്റര്‍വ്യൂവും 19 ന് രാവിലെ ഒമ്പതിന് നടക്കും. ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. ടി ജി ടി (മാത്‌സ്), ടി ജി ടി സംസ്‌കൃതം (ഹിന്ദി പശ്ചാത്തലത്തോട് കൂടി) തസ്തികകളിലേക്ക് ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിരുദവും ബി എഡുമുള്ളവര്‍ക്ക് അപേക്ഷിക്കാം. സ്‌പോക്കണ്‍ ഇംഗ്ലീഷ് ടീച്ചര്‍ തസ്തികയിലേക്ക് ബിരുദവും സ്‌പോക്കണ്‍ ഇംഗ്ലീഷ് കോഴ്‌സില്‍ ഡിപ്ലോമയുമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഇന്റര്‍വ്യൂ മാര്‍ച്ച് 20 ന് നടക്കും. അപേക്ഷ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം മാര്‍ച്ച് 13 ന് മുമ്പ് വിദ്യാലയ ഓഫീസില്‍ ലഭിക്കണം. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ അധ്യയനം നടത്താന്‍ കഴിവുള്ളവരായിരിക്കണം ഉദ്യോഗാര്‍ത്ഥികള്‍. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ ഇന്റര്‍വ്യൂ സമയത്ത് അപേക്ഷകര്‍ ഹാജരാക്കണം.
Keywords: kasaragod, Kanhangad, Teacher-vacancy,