city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കേ­ര­ള­ത്തിലും അടക്ക പൊതി­ക്കാന്‍ യന്ത്രം എ­ത്തുന്നു

കേ­ര­ള­ത്തിലും അടക്ക പൊതി­ക്കാന്‍ യന്ത്രം എ­ത്തുന്നു
കാ­ഞ്ഞ­ങ്ങാ­ട്: കേ­ര­ള­ത്തിലും അ­ട­ക്ക പൊ­തി­ക്കാന്‍ യന്ത്രം എ­ത്തുന്നു. കര്‍­ണാട­ക­യി­ലെ ക­വു­ങ്ങ് കര്‍­ഷ­കര്‍­ക്കി­ട­യില്‍ അ­ട­ക്ക പൊ­തി­ക്കു­ന്ന യ­ന്ത്ര­ങ്ങള്‍ വ്യാ­പ­ക­മാ­ണെ­ങ്കി­ലും കേ­ര­ള­ത്തില്‍ ഇ­താ­ദ്യ­മാ­യാ­ണ് അ­ട­ക്ക പൊ­തി­ക്കാന്‍ യ­ന്ത്രം ഉ­പ­യോ­ഗി­ക്കു­ന്ന­ത്.

കാ­ഞ്ഞ­ങ്ങാ­ട് ബ്ലോ­ക്ക് പ­ഞ്ചാ­യ­ത്ത് ഓ­ഫീ­സ് പ­രി­സ­ര­ത്ത് കാം­പ്‌­കോ­യു­ടെ നേ­തൃ­ത്വ­ത്തില്‍ സം­ഘ­ടി­പ്പി­ച്ച കര്‍­ഷ­ക സം­ഗ­മ­ത്തില്‍ അ­ട­ക്ക പൊ­തി­ക്കു­ന്ന യ­ന്ത്രം അ­ധി­കൃ­ത­ര്‍ കര്‍­ഷ­കര്‍­ക്ക് പ­രി­ച­യ­പ്പെ­ടു­ത്തി. ഒ­രു മ­ണി­ക്കൂ­റി­നു­ള്ളില്‍ 45 മു­തല്‍ 50 കി­ലോ വ­രെ ന­ല്ല ഉ­ണ­ങ്ങി­യ അ­ട­ക്ക ഈ യ­ന്ത്ര­ത്തി­ലൂ­ടെ പൊ­തി­ച്ചെ­ടു­ക്കാം.

സിം­ഗിള്‍ ഫെ­യ്‌­സില്‍ ര­ണ്ട് എ­ച്ച് പി മോ­ട്ടോര്‍ വെ­ച്ചു­ള്ള ഘ­ട­ന­യാ­ണ് യ­ന്ത്ര­ത്തി­ന്റേ­ത്. ഇ­തി­ന് പ്ര­വര്‍­ത്തി­ക്കാന്‍ ഒ­രു മ­ണി­ക്കൂ­റില്‍ 1.­6 യൂ­ണി­റ്റ് വൈ­ദ്യു­തി വേ­ണ്ടി വ­രും. കേ­ര­ള­ത്തില്‍ തെ­ക്കന്‍ ജി­ല്ല­ക­ളെ അ­പേ­ക്ഷി­ച്ച് വ­ട­ക്കന്‍ ജി­ല്ല­ക­ളി­ലാ­ണ് ഏ­റ്റ­വും കൂ­ടു­തല്‍ അ­ട­ക്കാ കര്‍­ഷ­ക­രു­ള്ള­ത്. പ്ര­ത്യേ­കി­ച്ചും കാ­സര്‍­കോ­ട് ജി­ല്ല­യി­ലെ അ­തിര്‍­ത്തി പ്ര­ദേ­ശ­ങ്ങ­ളി­ലാണ് അ­ട­ക്കാ­കൃ­ഷി വ്യാ­പ­കം.

അ­ട­ക്ക പൊ­തി­ക്കാന്‍ ജോ­ലി­ക്കാ­രെ കി­ട്ടാ­ത്ത സ്ഥി­തി­യാ­ണ് നി­ല­വി­ലു­ള്ള­ത്. ആ­ളെ കി­ട്ടി­യാ­ല്‍ ത­ന്നെ ഒ­രു കി­ലോ അ­ട­ക്ക പോ­തി­ക്കാന്‍ പ­ത്ത് മു­തല്‍ 12 രൂ­പാ വ­രെ കൂ­ലി നല്‍­കേ­ണ്ടി­വരും. ഇ­ത്ത­ര­മൊ­രു സാ­ഹ­ച­ര്യ­ത്തി­ല്‍ അ­ട­ക്ക പൊ­തി­ക്കല്‍ യ­ന്ത്ര­ങ്ങള്‍ കേ­ര­ള­ത്തി­ലെ അ­ട­ക്കാ കര്‍­ഷ­കര്‍­ക്ക് ഏ­റെ പ്ര­യോ­ജ­ന­പ്പെ­ടും. സം­സ്ഥാ­ന­ത്തെ എ­ല്ലാ ജി­ല്ല­ക­ളി­ലും അ­ട­ക്ക പൊ­തി­ക്കു­ന്ന യ­ന്ത്ര­ങ്ങള്‍ വി­ത­ര­ണം ചെ­യ്യാ­നു­ള്ള ന­ട­പ­ടി­കള്‍ സ്വീ­ക­രി­ച്ചു വ­രി­ക­യാ­ണെ­ന്ന് കാം­പ്‌­കോ അ­ധി­കൃ­തര്‍ വ്യ­ക്ത­മാക്കി.

Keywords: Areca nut machine, Kanhangad, Kasaragod.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia