കെ.എസ്.ടി.പി റോഡ് നിര്‍മാണത്തിലെ അപാകത: ഉദുമയില്‍ ഗതാഗത കുരുക്ക് പതിവ്
Feb 13, 2015, 15:06 IST
ഉദുമ: (www.kasargodvartha.com 13/02/2015) കെ.എസ്.ടി.പി റോഡ് നിര്‍മാണത്തിലെ അപാകതമൂലം ഉദുമയില്‍ ഗതാഗത കുരുക്ക് പതിവായി. ഉദുമ ടൗണിലും, ജുമാ മസ്ജിദ് പരിസരത്തുമാണ് ഗതാഗത കുരുക്ക് പതിവായി മാറിയിരിക്കുന്നത്.
വെള്ളിയാഴ്ച ഉച്ചയോടെ ഉദുമ ടൗണ്‍ ജുമാ മസ്ജിദിന് മുന്‍വശത്ത് അരമണിക്കൂറോളം ഉണ്ടായ ഗതാഗത കുരുക്കില്‍ കെ.എസ്.ആര്.ടി.സി ബസുകളടക്കം നിരവധി വാഹനങ്ങളാണ് കുടുങ്ങിയത്. ഇതിനിടയില്‍ കെ.എസ്.ആര്.ടി.സി ബസുകള്‍ തമ്മില്‍ ഉരസുകയും ചെയ്തു.
പള്ളിക്ക് മുന്‍വശത്ത് നേരത്തെ ഉണ്ടായിരുന്ന റോഡില്‍ ഒരാള്‍ പൊക്കത്തില്‍ മണ്ണിട്ട് നികത്തിയാണ് ഒരു വശത്ത് കെ.എസ്.ടി.പി റോഡ് നിര്‍മിച്ചിരിക്കുന്നത്. ഈ റോഡ് കഴിഞ്ഞയാഴ്ച ഗതാഗതത്തിന് തുറന്നുകൊടുത്തിരുന്നു. എന്നാല്‍ കാഞ്ഞങ്ങാട് ഭാഗത്തേക്കുള്ള റോഡിന്റെ നിര്‍മാണം ഇപ്പോഴും മന്ദഗതിയില്‍ പുരോഗമിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ തുറന്നുകൊടുത്ത റോഡില്‍ കഷ്ടിച്ച് രണ്ട് വാഹനങ്ങള്‍ക്ക് പോകാന്‍ മാത്രമേ കഴിയൂ. എതിര് വശത്താണെങ്കില്‍ ഒരാള്‍ താഴ്ചയിലുള്ള കുഴിയും.
വെള്ളിയാഴ്ച പള്ളികളില്‍ എത്തുന്നവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ മതിയായ സൗകര്യം ഒരുക്കണമെന്ന് നേരത്തെ ജമാഅത്ത് കമ്മിറ്റി ഭാരവാഹികള്‍ കെ.എസ്.ടി.പി റോഡ് കരാറുകാരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് പരിഗണിക്കാതെയാണ് കഴിഞ്ഞയാഴ്ച പുതിയ റോഡ് ഗതാഗതത്തിന് തുറന്നുകൊടുത്തത്. കഴിഞ്ഞ മഴയ്ക്ക് ഒരുമാസം മുമ്പാണ് ഉദുമ പള്ളിക്ക് മുന്‍വശത്തെ റോഡ് നിര്‍മാണ പ്രവര്‍ത്തിക്കായി വെട്ടിപ്പൊളിച്ചത്. എന്നാല്‍ മഴയ്ക്ക് മുമ്പ് ഇവിടെ യാതൊരു നിര്‍മാണ പ്രവര്‍ത്തിയും തുടങ്ങിയില്ല. പിന്നീട് മഴക്കാലത്ത് ഇവിടെ ചെളിക്കുളമായിരുന്നു. നരക യാത്രയായിരുന്നു ഇവിടെ മഴക്കാലത്ത്. മഴ മാറി മാസങ്ങള്‍ കഴിഞ്ഞ്് ഈയടുത്താണ് ഇവിടെ നിര്‍മാണം പുനരാരംഭിച്ചതും കഴിഞ്ഞയാഴ്ച ഒരുവശത്തെ റോഡ തുറന്നുകൊടുത്തതും.
വെള്ളിയാഴ്ച ഗതാഗത കുരുക്ക് ഉണ്ടായതിനെ തുടര്‍ന്ന് ജമാഅത്ത് ഭാരവാഹികളും നാട്ടുകാരും കെ.എസ്.ടി.പി ഉദ്യോഗസ്ഥരെ പ്രതിഷേധം അറിയിച്ചു. ഉടന്‍ പരിഹാരം ഉണ്ടാക്കാമെന്ന് അധികൃതര്‍ ഉറപ്പു നല്കി.
ഉദുമ റെയില്‍വേ ഗേറ്റിന് മുന്‍ വശത്ത് റോഡും ഇപ്പോള്‍ വെട്ടിപ്പൊളിച്ചിരിക്കുകയാണ്. ഇവിടെയും ഒരു വശം ഗതാഗതത്തിന് തുറന്നുകൊടുത്ത് മറുവശത്തെ നിര്‍മാണ പ്രവര്‍ത്തി മന്ദഗതിയില്‍ പുരോഗമിക്കുകയാണ്. റെയില്‍വേ ഗേറ്റ് അടക്കുന്ന സമയത്ത് വന്‍ ഗതാഗത കുരുക്ക് ഇവിടെയും അനുഭവപ്പെടുന്നുണ്ട്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Udma, Road, Construction plan, Kanhangad, Kasaragod, Kerala, Masjid, KSTP Road Construction.