കെഎസ്ടിഎ ജില്ലാ സമ്മേളനം 3 മുതല്‍
Nov 23, 2011, 15:30 IST
കാഞ്ഞങ്ങാട്: കെഎസ്ടിഎ ജില്ലാ സമ്മേളനം 3, 4 തീയതികളില്‍ ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടക്കും. 'കോര്‍പറേറ്റുകളെ ചെറുക്കൂ, പൊതു വിദ്യാഭ്യാസം സംരക്ഷിക്കൂ' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് സമ്മേളനം ചേരുന്നത്. സംഘാടക സമിതി രൂപീകരണ യോഗത്തില്‍ കൃഷ്ണന് കുട്ടമത്ത് അധ്യക്ഷനായി. കെ പുരുഷോത്തമന്, പി ജോര്‍ജ്, അനില്‍കുമാര്‍, എം ഗംഗാധരന് നമ്പ്യാര്‍, ദേവസ്യ ആന്റണി, അഗസ്റ്റിന്, ഗിരീഷ്, ഉമേശന്, ടി ജി ഗംഗാധരന്, പപ്പന് കുട്ടമത്ത്, എം ബാലകൃഷ്ണന്, എം കെ സതീശന്, കെ വി ഗോവിന്ദന്, സി മീനാകുമാരി, എം ബാലന് എന്നിവര്‍ സംസാരിച്ചു. കെ രാഘവന് സ്വാഗതവും പി ദിലീപ്കുമാര് നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: കെ പുരുഷോത്തമന് (ചെയര്മാന്), പി ദിലീപ്കുമാര് (കണ്‍വീനര്‍).
Keywords: KSTA, District-conference, Kanhangad, Kasaragod