കാസര്‍കോട് - കാഞ്ഞങ്ങാട് റൂട്ടില്‍ ലേഡീസ് ഒണ്‍ലി ബസ് അനുവദിക്കണം
Nov 3, 2011, 22:09 IST
കാസര്‍കോട്: കാസര്‍കോട്-ചന്ദ്രഗിരി-കാഞ്ഞങ്ങാട് ദേശസാല്‍കൃത റൂട്ടിലെ ബസ്സുകളുടെ കുറവും യാത്രക്കാരുടെ വര്‍ദ്ധനവും കണക്കിലെടുത്ത് സ്ത്രീകളുടെ യാത്രാ സൗകര്യം സുഖകരമാക്കുന്നതിന് ലേഡീസ് ഒണ്‍ലി ബസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഉദുമ മണ്ഡലം മുസ്ലിം ലീഗ്പ്രസിഡണ്ട് എം.എസ് മുഹമ്മദ്കുഞ്ഞി ഗതാഗത വകുപ്പ് മന്ത്രി വി.എസ്. ശിവകുമാറിന് നിവേദനം നല്കി. ആവശ്യം അനുഭാവപൂര്വ്വംപരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നല്കി.
Kasaragod, Kanhangad, Ladies Bus, Chandhirigiri