കാളിദാസ കേന്ദ്രം ജേതാക്കള്‍
Feb 2, 2012, 07:30 IST
കാഞ്ഞങ്ങാട്: കരക്കക്കുണ്ട് ഫ്രണ്ട്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് ഒമ്പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നെഹ്‌റുയുവകേന്ദ്രയുടെ സഹകരണത്തോടെ നടത്തിയ ജില്ലാതല സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കാറഡുക്ക കാളിദാസ കലാകായിക കേന്ദ്രം ജേതാക്കളായി. ബേഡഡുക്ക വിന്നേഴ്‌സ് ക്ലബ് രണ്ടാംസ്ഥാനം നേടി. സമാപന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് സി കെ അരവിന്ദാക്ഷന്‍ ഉദ്ഘാടനം ചെയ്തു. എന്‍ പ്രകാശന്‍ അധ്യക്ഷനായി. ബേക്കല്‍ എസ്‌ഐ ഉത്തംദാസ് സമ്മാനം നല്‍കി. കെ വി രാഘവന്‍ നായര്‍ സംസാരിച്ചു. കെ മുരളി സ്വാഗതവും എം പ്രകാശന്‍ നന്ദിയും പറഞ്ഞു.
Keywords: winners, Football tournament, Kanhangad, Kasaragod