കാലിച്ചാനടുക്കം ശാസ്താം പാറയില്‍ പുലിയിറങ്ങിയതായി അഭ്യൂഹം
Apr 19, 2015, 19:35 IST
രാജപുരം: (www.kasargodvartha.com 19/04/2015) കാലിച്ചാനടുക്കത്ത് പുലിയിറങ്ങിയതായി അഭ്യൂഹം. ശാസ്താം പാറ ധര്‍ണശാസ്ത ക്ഷേത്ര പരിസരത്ത് ശനിയാഴ്ച് രാത്രി രണ്ട് പുലികളെ കണ്ടുവെന്നാണ് നാട്ടുകാരില്‍ ചിലര്‍ പറയുന്നത്. ഇതില്‍ ഒന്നു പുലിക്കുട്ടിയാണെന്ന് സംശയമുണ്ട്.
ക്ഷേത്രത്തില്‍ നവീകരണ ചടങ്ങുകള്‍ നടന്നുവരികയാണ്. രാത്രി വൈദ്യുതി നിലച്ച സമയത്താണ് മതില്‍ ചാടി പുറത്തേക്ക് പോകുന്ന ശബ്ദം കേട്ടത് .സംഭവം ആദ്യം കാര്യമാക്കിയിരുന്നില്ലെങ്കിലും ഞായറാഴ്ച രാവിലെ സ്ഥലം പരിശോധിച്ചപ്പോഴാണ് കാല്‍പാടുകള്‍ കണ്ടത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു.

File Photo |
Keywords : Kasaragod, Kanhangad, Rajapuram, Leopard, Natives, Forest Department.