കാര്‍ തകര്‍ത്തതിന് മൂന്നുപേര്‍ക്കെതിരെ കേസ്
Feb 23, 2012, 14:30 IST
കാഞ്ഞങ്ങാട്: പുതുക്കൈക്കടുത്ത ചതുരക്കിണറില്‍ ലൈഫ് ചെയിഞ്ചേഴ്‌സ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ പ്രസിഡണ്ടും സുവിശേഷകനുമായ പാസ്റ്റര്‍ ഫാദര്‍ ടൈറ്റസ് ഇഗ്നേഷ്യസി(31)നെ അക്രമിക്കുകയും അദ്ദേഹത്തിന്റെ കാര്‍ തകര്‍ക്കുകയും ചെയ്തുവെന്ന പരാതിയില്‍ ചതുരക്കിണറിലെ പൊന്നന്‍ വിനു, ഉമേശന്‍, സുധി എന്നിവര്‍ക്കും മറ്റുമെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം വൈകിട്ട് സുഹൃത്തിന്റെ ചതുരക്കിണറിലെ വീട്ടില്‍ ഭക്ഷണം കഴിക്കാനെത്തിയ ടൈറ്റസിനെ സംഘം യാതൊരു പ്രകോപനവുമില്ലാതെ അക്രമിക്കുകയായിരുന്നു. കാര്‍ അടിച്ച് തകര്‍ത്തു. മൂന്ന് ലക്ഷം രൂപയുടെ നഷ്ടമുണ്ടായി.
Keywords: kasaragod, Kanhangad, Car, Attack