കാമുനൊപ്പം മകളെയും കൂട്ടി ഒളിച്ചോടിയ യുവതി തിരിച്ചെത്തി
Dec 9, 2014, 13:00 IST
അമ്പലത്തറ: (www.kasargodvartha.com 09.12.2014) അഞ്ച് വയസുള്ള മകളെയും കൂട്ടി കാമുകനോടൊപ്പം ഒളിച്ചോടിയ യുവതി തിരിച്ചെത്തി. പുല്ലൂര്‍ കേളോത്തെ കെ.പി ബാലന്റെ മകള്‍ കെ ദിവ്യയാണ് (29) തിങ്കളാഴ്ച വൈകുന്നരം നാട്ടില്‍ തിരിച്ചെത്തിയത്. ദിവ്യ പിന്നീട് അമ്പലത്തറ പോലീസ് സ്റ്റേഷനില്‍ ഹാജരായി.
സുഹൃത്തിന്റെ വീട്ടിലേക്കാണ് താന്‍ പോയതെന്നും വീട്ടുകാര്‍ക്കൊപ്പം പോകാനാണ് ഇപ്പോള്‍ താല്പര്യമെന്നും ദിവ്യ പോലീസിനെ അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയപ്പോഴും വീട്ടുകാര്‍ക്കൊപ്പം പോകാനാണ് ആഗ്രഹമെന്ന് ദിവ്യ അറിയിച്ചു. ഇതേതുടര്‍ന്ന് കോടതി ദിവ്യയെ സ്വന്തം ഇഷ്ടത്തിന് പോകാന്‍ അനുവദിച്ചു.
ദിവ്യയും ഭര്‍ത്താവ് ഗള്‍ഫുകാരനായ ബങ്കളത്തെ കൃഷ്ണനും വര്‍ഷങ്ങളായി അകന്ന് സ്വന്തം വീട്ടില്‍ താമസിച്ചു വരികയാണ്. ദിവ്യ കുട്ടിയെയും കൂട്ടി കാമുകനായ ഷാജിയോടൊപ്പം ഒളിച്ചോടിയതായി കാണിച്ച് പിതാവ് ബാലന് അമ്പലത്തറ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് ദിവ്യ തിരിച്ചെത്തി പോലീസില്‍ ഹാജരായത്.
കൃഷ്ണന് ദിവ്യയുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തുന്നതിന് കാസര്‍കോട് കുടുംബ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഷാജിക്കൊപ്പം ഒളിച്ചോടിയത്.

Keywords : Kasaragod, Kanhangad, Ambalathara, Police, Case, Missing, Court, Family, Husband, Friend, Divya, Eloped housewife returns.