കാഞ്ഞങ്ങാട് സര്‍വ്വകക്ഷി ശാന്തിയാത്ര നടത്തി
Oct 15, 2011, 18:03 IST
ശാന്തിയാത്രയ്ക്ക് ജില്ലയിലെ എം എല്‍ എ മാരായ കെ കുഞ്ഞിരാമന് (തൃക്കരിപ്പൂര്‍), ഇ ചന്ദ്രശേഖരന്, കെ കുഞ്ഞിരാമന് (ഉദുമ), എന്‍ എ നെല്ലിക്കുന്ന്, പി ബി അബ്ദുള്‍ റസാഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ശ്യാമളാദേവി, ജില്ലാ കളക്ടര്‍ കെ എന്‍ സതീഷ്, ജില്ലാ പോലീസ് സൂപ്രണ്ട് ശ്രീശുകന്‍, എ ഡി എം എച്ച് ദിനേശ്, സബ് കളക്ടര്‍ ബാലകിരണ്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ കൃഷ്ണന്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ പി സതീഷ് ചന്ദ്രന്, പി അപ്പുക്കുട്ടന്, എം സി ഖമറുദ്ദീന്, സി ടി അഹമ്മദലി, എ ഹമീദ് ഹാജി, അഡ്വ. എന്‍ എ ഖാലിദ്, കെ എം ഷംസുദ്ദീന്, ടി അബൂബക്കര്‍ ഹാജി, കെ വെളുത്തമ്പു, പി ഗംഗാദരന്‍ നായര്‍, കെ പി കുഞ്ഞിക്കണ്ണന്, എം സി ജോസ്, കെ സുധാകരന്, കെ സുരേന്ദ്രന്, മടിക്കൈ കമ്മാരന്, ടി കൃഷ്ണന് തുടങ്ങിയ വിവിധ നേതാക്കള്‍ നേതൃത്വം നല്കി.
നേരത്തെ വ്യാപാര ഭവന് ഹാളില്‍ ചേര്‍ന്ന സര്‍വ്വ കക്ഷി യോഗത്തില്‍ കൃഷി വകുപ്പ് മന്ത്രി കെ.പി മോഹനന് അദ്ധ്യക്ഷത വഹിച്ചു. എല്ലാ വിഭാഗം ജനങ്ങളും നിശ്ചയ ദാര്‍ഢ്യത്തോടെ, പരസ്പര സഹിഷ്ണുതയോടെ നാട്ടില്‍ സമാധാനം നിലനിര്‍ത്താന്‍ പ്രവര്‍ത്തിക്കണമെന്ന് മന്ത്രി പറഞ്ഞു. നാട്ടിലെ ഏതെങ്കിലും പ്രശ്നങ്ങള്‍ സാമുദായികമോ- രാഷ്ട്രീയ സംഘര്‍ഷമോ ആയി മാറാതിരിക്കാന്‍ ശ്രദ്ധിക്കണം. മനുഷ്യ മനസ്സുകളെ പരസ്പരം ഒന്നിപ്പിക്കാനുളള നല്ല പാരമ്പര്യം തുടരണം.
Keywords: Kanhangad, Kasaragod, Minister K.P Mohan, K.N Satheesh, MLA, March