കാഞ്ഞങ്ങാട് സംഘര്‍ഷം: സമാധാന യോഗത്തിനിടെ ലീഗ് ഇറങ്ങിപ്പോയി
Oct 13, 2011, 17:58 IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സംഘര്‍ഷവുമായി ബന്ധപ്പെട്ട് കലക്ടര്‍ കെ എന്‍ സതീഷ്‌കുമാര്‍ ഗസ്റ്റ് ഹൗസില്‍ വിളിച്ച് ചേര്‍ത്ത സമാധാന ചര്‍ച്ചാ യോഗത്തില്‍ നിന്നും മുസ്ലിം ലീഗ് ഇറങ്ങിപ്പോയി. അക്രമ സംഭവുമായി ബന്ധപ്പെട്ട് പോലീസ് ഏകപക്ഷീയമായ നടപടി കൈകൊള്ളുന്നുവെന്നാരോപിച്ചാണ് ലീഗ് നേതാക്കള്‍ യോഗം ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയത്.
പോലീസ് നിരപരാധികളെ വേട്ടയാടുന്നതായും പ്രതികളെ പിടികൂടാനെന്ന പേരില്‍ വീടുകളില്‍ കയറി പോലീസ് സ്ത്രീകളെ ഭീഷണിപ്പെടുത്തുന്നതായും ലീഗ് നേതാക്കള്‍ യോഗത്തില്‍ ആരോപിച്ചു. ആദ്യത്തെ സമാധാന സമിതി യോഗ തീരുമാനത്തിന് ശേഷവും സിപിഎം അക്രമം തുടരുകയാണെന്നും പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്നുമാണ് ലീഗിന്റെ പരാതി. കാഞ്ഞങ്ങാട് എം.എല്‍.എ ഇ ചന്ദ്രശേഖരന്‍, ഉദുമ എം.എല്‍.എ കെ കുഞ്ഞിരാമന്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ശ്യാമള ദേവി, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു. കലക്ടര്‍ വിളിച്ച്് ചേര്‍ത്ത രണ്ടാമത്തെ സമാധാന ചര്‍ച്ചയാണ് ഗസ്റ്റ് ഹൗസില്‍ നടന്നത്.