city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ല സംസ്ഥാനത്ത് ഒന്നാമത്

കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ല സംസ്ഥാനത്ത് ഒന്നാമത്
കാസര്‍കോട്: ജില്ലയില്‍ എസ്എസ്എല്‍സി പരീക്ഷയെഴുതിയ 19,417 കുട്ടികളില്‍ 18,687 പേര്‍ ഉപരിപഠനത്തിന് യോഗ്യരായത്. 96.23 ശതമാനമാണ് വിജയം. ജയിച്ചവരില്‍ 9285 ആണ്‍കുട്ടികളും 9402 പേര്‍ പെണ്‍കുട്ടികളുമാണ്. കഴിഞ്ഞവര്‍ഷം 91.74 ശതമാനമായിരുന്നു വിജയം. സംസ്ഥാനത്തെ ഏറ്റവും കുടുതല്‍ വിജയ ശതമാനമുള്ള വിദ്യാഭ്യാസ ജില്ലക്കുള്ള ബഹുമതി കാഞ്ഞങ്ങാടിനാണ്. 98.62 ശതമാനം. സര്‍ക്കാര്‍ സ്‌കൂളുകള്‍ നേടിയ മിന്നുന്ന വിജയമാണ് കാഞ്ഞങ്ങാടിനെ ഈ നേട്ടത്തിന് അര്‍ഹരാക്കിയത്.
നൂറുശതമാനം വിജയംവരിച്ച സ്‌കൂളുകളുടെ എണ്ണത്തില്‍ ഈവര്‍ഷം ഇരട്ടിയിലധികം വര്‍ധനവുണ്ട്. കാസര്‍കോട്, കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലകളിലായി 58 സ്‌കൂളുകളാണ് എല്ലാവരെയും ഉപരിപഠനത്തിന് യോഗ്യരാക്കിയത്. ഇതില്‍ 34ഉം സര്‍ക്കാര്‍ സ്‌കൂളാണ്. കഴിഞ്ഞവര്‍ഷം എല്ലാവരും ജയിച്ചത് 27 സ്ഥലത്തായിരുന്നു. കാസര്‍കോട് വിദ്യാഭ്യാസ ജില്ലയില്‍ എട്ട് സര്‍ക്കാര്‍ സ്‌കൂളുള്‍പ്പെടെ 14 സ്‌കൂളുകളും കാഞ്ഞങ്ങാട് 26 സര്‍ക്കാര്‍ സ്‌കൂളുള്‍പ്പെടെ 44 സ്‌കൂളുകളുമാണ് നൂറുമേനി നേടിയത്. 18 സ്‌കൂളിന് ഒരാളുടെ തോല്‍വിയില്‍ നൂറുമേനി നഷ്ടമായി.
മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവര്‍ ഈ വര്‍ഷം 304 ആയി ഉയര്‍ന്നു. കഴിഞ്ഞവര്‍ഷം 173 ആയിരുന്നു. കാസര്‍കോട് വിദ്യാഭ്യാസ ജില്ലയില്‍ 35 ആണ്‍കുട്ടികളും 50 പെണ്‍കുട്ടികളും കാഞ്ഞങ്ങാട് ജില്ലയില്‍ 88 ആണ്‍കുട്ടികളും 131 പെണ്‍കുട്ടികളും എ പ്ലസുകാരാണ്. 30 കുട്ടികള്‍ക്ക് എ പ്ലസ് ലഭിച്ച ഉദിനൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മികവ് പുലര്‍ത്തി.
90 ശതമാനത്തിലധികം വിജയം വരിച്ച 67 സ്‌കൂള്‍ ജില്ലയിലുണ്ട്. 80 ശതമാനത്തിന് മുകളില്‍ ഒമ്പതും 70ന് മുകളില്‍ ഒന്നും 50ന് മുകളില്‍ ഒന്നും സ്‌കൂളാണുള്ളത്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഏറ്റവും കുടൂതല്‍ വിദ്യാര്‍ഥികളെ പരീക്ഷയ്ക്കിരുത്തിയത് കുമ്പള സ്‌കൂളാണ്. 572 പേര്‍ എഴുതിയതില്‍ 541 പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി. ഒരാള്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. 248 പേരെ പരീക്ഷയ്ക്കിരുത്തി 30 എ പ്ലസ് ഉള്‍പ്പെടെ എല്ലാവരെയും ജയിപ്പിച്ച ഉദിനൂര്‍ സ്‌കൂള്‍ മികച്ച വിജയമാണ് നേടിയത്.
എയ്ഡഡ് സ്‌കൂളുകളില്‍ 777 പേരെ പരീക്ഷയ്ക്കിരുത്തി ടിഐഎച്ച്എസ്എസ് നായന്മാര്‍മൂലയാണ് മുന്നില്‍. ഇതില്‍ 752 പേര്‍ വിജയിച്ചു. അഞ്ചുപേര്‍ക്ക് എ പ്ലസ് കിട്ടി. അതേസമയം പരീക്ഷക്കിരുന്ന 577 പേരെയും ഉപരിപഠനത്തിന് യോഗ്യരാക്കി കാഞ്ഞങ്ങാട് ദുര്‍ഗ മികച്ച നിലവാരം പുലര്‍ത്തി. ഇതില്‍ 22 പേര്‍ക്ക് എ പ്ലസുണ്ട്. നീലേശ്വരം രാജാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ 470ല്‍ 453 പേരെ വിജയിപ്പിച്ചു. 17 എ പ്ലസ്. 352 കുട്ടികള്‍ പരീക്ഷയ്ക്കിരുന്ന ഉദുമ സ്‌കൂളില്‍ 352 പേര്‍ വിജയിച്ചു.
ഗവ. എച്ച്എസ്എസ് ചായ്യോം, ജിഎച്ച്എസ് പാണത്തൂര്‍, ജിഎച്ച്എസ്എസ് പരപ്പ, ജിഎഫ്‌വിഎച്ച്എസ് ചെറുവത്തൂര്‍, ജിവിഎച്ച്എസ് തൃക്കരിപ്പൂര്‍, കേളപ്പജി കൊടക്കാട്, ഹോളിഫാമിലി എച്ച്എസ് രാജപുരം, ജിഎച്ച്എസ് രാവണീശ്വരം, വെള്ളിക്കോത്ത് പി സ്മാരക എച്ച്എസ്, ജിഎച്ച്എസ്എസ് മടിക്കൈ, ജിഎച്ച്എസ് രാംനഗര്‍, ജിഎച്ച്എസ് കൊടിയമ്മ, മുഹിമ്മാത്ത് എച്ച്എസ് പുത്തിഗെ, എന്‍എ ഗേള്‍സ് എരുതുംകടവ്, ജിഎച്ച്എസ് കാറഡുക്ക, ജിഎച്ച്എസ് പട്‌രെ, ജിവിഎച്ച്എസ്എസ് ഇരിയണ്ണി, എസ്എടിഎച്ച്എസ് മഞ്ചേശ്വരം എന്നീ സ്‌കൂളുകള്‍ക്കാണ് ഒരാളുടെ തോല്‍വിയില്‍ നൂറുമേനി നഷ്ടമായത്. മഹാകവി പി സ്മാരക വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പരീക്ഷയെഴുതിയ 155ല്‍ 154 പേരും വിജയിച്ചു. പാമ്പ് കടിയേറ്റ് ചികിത്സയിലായ ഒരു വിദ്യാര്‍ഥിക്ക് മുഴുവന്‍ പരീക്ഷകളിലും ഹാജരാകാന്‍ കഴിയാത്തതാണ് സ്‌കൂളിന്റെ നൂറുമേനി നഷ്ടപ്പെടാന്‍ കാരണം.

Keywords: k asaragod, Kanhangad, SSLC, Result


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia