കാഞ്ഞങ്ങാട്ട് കവര്‍ച്ച: സ്വര്‍ണ്ണവും വജ്രാഭരണവും കവര്‍ന്നു
Apr 11, 2012, 15:00 IST
കാഞ്ഞങ്ങാട്: നഗരമധ്യത്തിലെ വീട്ടില്‍ വന്‍ കവര്‍ച്ച. സാമൂഹ്യ പ്രവര്‍ത്തകനും നഗരത്തിലെ ടാക്‌സ് കണ്‍സള്‍ട്ടന്റുമായ ബി യതീഷ് പ്രഭുവിന്റെ കൈലാസ് തീയേറ്ററിന് എതിര്‍വശത്ത് നിന്ന് റെയില്‍പാളത്തിലേക്ക് പോകുന്ന റോഡരികിലെ വീട്ടിലാണ് കവര്‍ച്ച.
വീടിന്റെ അടുക്കള വാതില്‍ തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാക്കള്‍ അലമാര തകര്‍ത്ത് ആറുപവന്‍ സ്വര്‍ണ്ണാഭരണവും മൂന്ന് വജ്രാഭരണവും ആഭരണങ്ങളും കവര്‍ന്നു. ചൊവ്വാഴ്ച വൈകിട്ട് യതീഷ് പ്രഭുവും ഭാര്യ ജ്യോതിയും ടൗണില്‍ പോയി രാത്രി ഒമ്പത് മണിയോടെ തിരിച്ച് വന്നപ്പോഴാണ് കവര്‍ച്ച നടന്നതറിഞ്ഞത്. കല്യാണ്‍ റോഡില്‍ പുതുതായി പണിത വീടിന്റെ ഗൃഹപ്രവേശനം വ്യാഴാഴ്ച നടത്താനുള്ള തിരക്കിലായിരുന്നു യതീഷ് പ്രഭു.
ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.

Keywords: Kasaragod, Robbery, Theft, Kanhangad