കാഞ്ഞങ്ങാട്ടും കാസര്‍കോട്ടും ഡോക്ടര്‍മാര്‍ ഒ.പി ബഹിഷ്‌ക്കരിച്ചു
Feb 13, 2013, 14:01 IST
കാസര്‍കോട്: ചേര്‍ത്തല താലൂക്ക് ആശുപത്രി സൂപ്രണ്ടിനെ രാഷ്ട്രീയ സമ്മര്‍ദംമൂലം അന്യായമായി സ്ഥലം മാറ്റിയ സംഭവത്തില്‍ കെ.ജി.എം.ഒ.എ ജില്ലാ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സംഭവത്തില്‍ പ്രതിഷേധിച്ച് ബുധനാഴ്ച രാവിലെ എട്ടു മണി മുതല്‍ ഒമ്പത് മണിവരെ ഡോക്ടര്‍മാര്‍ ഒ.പി ബഹിഷ്‌ക്കരിച്ചു.
ഇത്തരം നടപടികള്‍ ആശുപത്രികളുടെ സുഗമമായ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് കെ.ജി.എം ഒ.എ മുന്നറിയിപ്പു നല്‍കി. കാഞ്ഞങ്ങാട്ട് ഒ.പി ബഹിഷ്‌ക്കരിച്ച ഡോക്ടര്‍മാര്‍ പ്രതിഷേധ യോഗം ചേര്‍ന്നു. യോഗത്തില്‍ ഡോ. വിജയലക്ഷ്മി, ഡോ. സിറിയക് ആന്റണി എന്നിവര്‍ സംസാരിച്ചു.
കാസര്‍കോട്ടു നടന്ന പ്രതിഷേധ യോഗത്തില്‍ ഡോ. ജമാല്‍, ഡോ. മനോജ്, ഡോ. ജമാലുദ്ദീന്‍, ഡോ. സത്താര്‍, ഡോ. വെങ്കിടഗിരി, ഡോ. ജനാര്‍ദ്ദ നായിക്ക് എന്നിവര്‍ സംസാരിച്ചു. ഡോക്ടര്‍മാരുടെ ഒ.പി ബഹിഷ്‌ക്കരിക്കല്‍ സമരം രാവിലെ മുതല്‍ ആശുപത്രികളിലെത്തിയ രോഗികള്‍ക്ക് പ്രയാസങ്ങള്‍ സൃഷ്ടിച്ചു.

Keywords: Kanhangad, Kasaragod, Doctor, Political party, Transfer, District, Committee, Hospital, Patient's, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.