കാഞ്ഞങ്ങാട്ടെ ഐ ടി ഷോപ്പ് ജീവനക്കാരന് മര്‍ദനമേറ്റു
Nov 10, 2012, 21:17 IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ ഐ ടി ഷോപ്പ് ജീവനക്കാരനെ മര്‍ദനമേറ്റ നിലയില്‍ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെരിയാട്ടടുക്കം വെങ്ങാട്ടെ ദാമോദരന്റെ മകന് രതീഷിനാ(26)ണ് മര്‍ദനമേറ്റത്. വെള്ളിയാഴ്ച രാവിലെ കാഞ്ഞങ്ങാട് ടി.ബി. റോഡ് ജംഗ്ഷന് സമീപത്ത് വെച്ച് യൂണിറ്റി എന്റര്‍പ്രൈസസ് പാര്‍ട്ണര്‍ എബ്രഹാം മര്‍ദിക്കുകയാണുണ്ടായതെന്ന് ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രതീഷ് പരാതിപ്പെട്ടു.
ഐ.ടി. ഷോപ്പില്‍ ജോലിക്ക് കയറുന്നതിന് മുമ്പ് രതീഷ് ഒരു സ്ഥാപനത്തില്‍ ജോലിചെയ്തിരുന്നു. ഈ സ്ഥാപനത്തില്‍ നിന്ന് രതീഷ് മുഖാന്തിരം എബ്രഹാം സോഫ്റ്റ് വെയര്‍ വാങ്ങി. ഇത് തകരാറായതിനാല്‍ അതിന്റെ പണം നല്‍കണമെന്നാവശ്യപ്പെട്ടാണ് എബ്രഹാം രതീഷിനെ മര്‍ദിച്ചത്.

Keywords: Kanhangad, Shop, work, Attack, Injured, Hospital, Kasaragod, Kerala, Malayalam News, Kerala Vartha