'കള്ളുഷാപ്പിന് അനുമതി നല്‍കിയത് പിന്‍വലിക്കണം'
Nov 14, 2011, 10:54 IST
കാഞ്ഞങ്ങാട്: എന്‍ഡോസള്‍ഫാന്‍ സമരനായിക ലീലാകുമാരിയമ്മയുടെ വീടിനും നിര്‍ദിഷ്ട കേന്ദ്രസര്‍വകലാശാലയുടെ സമീപത്തുമായി കള്ളുഷാപ്പിന് അനുമതി നല്‍കിയ നടപടി പ്രതിഷേധാര്‍ഹമാണെന്ന് സിപിഐ എം പുല്ലൂര്‍ ലോക്കല്‍ കമ്മിറ്റി അറിയിച്ചു. ദേശീയപാതയില്‍ മീങ്ങോത്ത് റോഡരികില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന കള്ളുഷാപ്പ് ഇപ്പോള്‍ പുതിയ സ്ഥലത്തേക്ക് മാറ്റുന്നത് നാട്ടിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനിടയാക്കും. ജനകീയ പ്രതിഷേധം മുഖവിലക്കെടുത്ത് കള്ളുഷാപ്പിന് ലൈസന്‍സ് അനുവദിച്ചത് റദ്ദ് ചെയ്യണമെന്ന് ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
Keywords: Kanhangad, Endosulfan, CPM, CPI