കള്ളത്തോക്കും സ്‌ഫോടക സാമഗ്രികളും പിടികൂടിയ കേസില്‍ വിചാരണ തുടങ്ങി
Jun 20, 2012, 16:32 IST
കാഞ്ഞങ്ങാട്: ബേളൂര്‍ ചെന്തളത്ത് കള്ളത്തോക്കും സ്‌ഫോടക സാമഗ്രികളും പിടികൂടിയ കേസിന്റെ വിചാരണ ഹൊസ്ദുര്‍ഗ് അസി.സെഷന്‍സ് കോടതിയില്‍ ആരംഭിച്ചു. ചെന്തളത്തെ രാജന്‍ പ്രതിയായ കേസിന്റെ വിചാരണയാണ് ചൊവ്വാഴ്ച തുടങ്ങിയത്.
2003 ജനുവരി 21 ന് വൈകുന്നേരം രാജന്റെ ഓലമേഞ്ഞ വീട്ടില്‍ റെയ്ഡ് നടത്തിയ പോലീസ് സംഘമാണ് കള്ളത്തോക്കും സ്‌ഫോടക സാമഗ്രികളും കണ്ടെത്തിയത്.
വീടിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള മുറിയിലാണ് സര്‍ക്കാര്‍ രേഖകളോ അധികാര പത്രമൊ ഇല്ലാത്ത നാടന്‍ നിര്‍മ്മിത തോക്കും തിരയും 180 ഗ്രാം തൂക്കമുള്ള ഈയം ഉണ്ടകളും എട്ട് കേപ്പുകളും സൂക്ഷിച്ചിരുന്നത്. ഇവ പിടിച്ചെടുത്ത പോലീസ് രാജനെ അറസ്റ്റ്‌ചെയ്യുകയും പ്രതിയെ പിന്നീട് അറസ്റ്റ് ചെയ്ത ശേഷം ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയില്‍ ഹാജരാക്കുകയുമായിരുന്നു. രാജനെ കോടതി പിന്നീട് രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
പോലീസ് തുടര്‍ന്ന് ഈ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കിയശേഷം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയാണുണ്ടായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് രാജന്റെ വീട്ടില്‍ റെയ്ഡ് നടത്തി കള്ളത്തോക്കും മറ്റും പിടികൂടിയിരുന്നത്. മലയോര പ്രദേശങ്ങളിലെ വിവിധ ഭാഗങ്ങളില്‍ കള്ളത്തോക്ക് നിര്‍മ്മാണ കേന്ദ്രങ്ങളുണ്ടെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

Keywords: kasaragod, Kanhangad, Fake Gun, case, court