കളിസ്ഥലത്ത് മൂത്രമൊഴിച്ച ബി.ജെ.പി പ്രവര്‍ത്തകന് മര്‍ദനമേറ്റു
Sep 27, 2014, 11:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 27.09.2014) ബി.ജെ.പി പ്രവര്‍ത്തകനായ യുവാവിന് മര്‍ദനമേറ്റു. നീലേശ്വരത്തെ സ്വകാര്യ കമ്പ്യൂട്ടര്‍ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥിയും ബി.ജെ.പി പ്രവര്‍ത്തകനുമായ മന്ദംപുറത്തെ വി.സി ശരത്തിനാണ് (23) മര്‍ദനമേറ്റത്.
നീലേശ്വരത്തെ ജന്മാഷ്ടമി ഘോഷയാത്രയില്‍ പങ്കെടുത്ത ശരത്ത് നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷനിലെ യുവാക്കള്‍ ക്രിക്കറ്റ് കളിക്കുകയായിരുന്ന ഗ്രൗണ്ടില്‍ മൂത്രമൊഴിച്ചതാണ് സംഭവങ്ങളുടെ തുടക്കം. ഇതേച്ചൊല്ലി ജന്മാഷ്ടമി ദിവസം നീലേശ്വരം മാര്‍ക്കറ്റില്‍ നേരിയ സംഘര്‍ഷം ഉണ്ടായിരുന്നു. പോലീസെത്തിയാണ് രംഗം ശാന്തമാക്കിയത്. ഈ സംഭവങ്ങളെല്ലാം അവസാനിച്ചതിന് ശേഷം വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയാണ് ഒരു സംഘം ശരത്തിനെ ആക്രമിച്ചത്.
പത്തോളം വരുന്ന എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണ് തന്നെ ആക്രമിച്ചതെന്ന് ആശുപത്രിയില്‍ കഴിയുന്ന ശരത്ത് പറഞ്ഞു. മന്ദംപുറത്തെ ആഷിഖ്, ഇര്‍ഷാദ്, ഷരീഫ്, മൊയ്തു, ഹാഷിര്‍, സിയാദ് എന്നിവര്‍ ചേര്‍ന്ന് രണ്ട് ദിവസം മുമ്പ് തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായും ശരത്ത് പറഞ്ഞു.

Keywords : Kanhangad, BJP, Assault, Nileshwaram, Hospital, Sharath.