കല്ലംചിറ വയലില്‍ വിഗ്രഹങ്ങളും ആയുധങ്ങളും കണ്ടെത്തി
Feb 19, 2012, 23:00 IST
വിവരമറിഞ്ഞ് ഹൊസ്ദുര്‍ഗ് സിഐ വേണുഗോപാലിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി വിഗ്രഹങ്ങളും ആയുധങ്ങളും കസ്റ്റഡിയിലെടുത്തു. ഏതെങ്കിലും ക്ഷേത്രത്തില്‍ നിന്നു കവര്‍ച്ച ചെയ്യപ്പെട്ട വിഗ്രഹങ്ങള്‍ മോഷ്ടാക്കള്‍ വയലില്‍ ഉപേക്ഷിച്ചതാകാമെന്ന നിഗമനത്തിലാണ് പോലീസ്. കഴിഞ്ഞ ദിവസങ്ങളില്‍ ഏതെങ്കിലും ക്ഷേത്രത്തില്‍ നിന്നും ഇത്തരത്തിലുള്ള സാധനസാമഗ്രികള്‍ മോഷണം പോയിട്ടുണ്ടോയെന്ന് അന്വേഷിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു. ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം പതിവായ കാഞ്ഞങ്ങാട്ട് നിന്നു വിഗ്രഹങ്ങളും ആയുധങ്ങളും കണ്ടെത്തിയതിനെ സംബന്ധിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
Keywords: Kanhangad, Police, Kasaragod, Kerala