കരുനാഗപള്ളി സ്വദേശിയുടെ ദുരൂഹമരണം: അന്വേഷണം ആരംഭിച്ചു
Dec 17, 2011, 15:26 IST
കാഞ്ഞങ്ങാട്: വാര്‍പ്പ് തൊഴിലാളിയുടെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ താമസസ്ഥലത്തെ കുളിമുറിയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഹൊസ് ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ ലക്ഷ്മണന്റെ (47)മൃതദേഹമാണ് വെള്ളിയാഴ്ച വൈകുന്നേരം മുറിയനാവിയിലെ ക്വാര്‍ട്ടേഴ്‌സിലുള്ള കുളിമുറിയില്‍ കണ്ടെത്തിയത്. വൈകിട്ട് കുളിമുറിയില്‍ കയറിയ ലക്ഷ്മണനെ ഏറെ നേരം കഴിഞ്ഞിട്ടും കാണാതിരുന്നതിനെ തുടര്‍ന്ന് സുഹൃത്ത് തമിഴ്‌നാട് സ്വദേശിയായ മുത്തുസ്വാമിയും മുറിയനാവിയില്‍ വെല്‍ഡിംഗ് ജോലി ചെയ്യുന്ന ചെമ്മട്ടം വയലിലെ കെ.അനില്‍കുമാറും കുളിമുറിയിലെ വെന്റിലേറ്ററിലൂടെ അകത്തേക്ക് നോക്കിയപ്പോഴാണ് ലക്ഷ്മണനെ കമിഴ്ന്ന് കിടക്കുന്ന നിലയില്‍ കണ്ടത്.
ഇരുവരും കുളിമുറി തുറന്ന് ലക്ഷ്മണനെ ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഒരു വര്‍ഷം മുമ്പാണ് ലക്ഷ്മണന്‍ മുറിയനാവിയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസം തുടങ്ങിയത്.

Keywords: Kanhangad, Investigation, കരുനാഗപള്ളി സ്വദേശി, ദുരൂഹമരണം, അന്വേഷണം, കാഞ്ഞങ്ങാട്