കരകൗശല പ്രദര്‍ശനം
Nov 25, 2011, 09:30 IST
കാഞ്ഞങ്ങാട്: കേരള കരകൗശല വികസന കോര്‍പ്പറേഷന്റെ കണ്ണൂര്‍ ശാഖയുടെ 'കൈരളി ഷോറൂം' കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ കരകൗശല വസ്തുക്കളുടെയും കൈത്തറി ഉല്‍പ്പന്നങ്ങളുടെയും പ്രദര്‍ശനവും വില്‍പ്പനയും സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് മര്‍ച്ചന്റ് അസോസിയേഷന് പ്രസിഡന്റ് സി.യൂസഫ് ഹാജി എക്സിബിഷന് ഉദ്ഘാടനം ചെയ്തു.
ഏഴാമത്തെ പ്രാവശ്യമാണ് കൈരളി കാഞ്ഞങ്ങാട് എക്സിബിഷന് സംഘടിപ്പിക്കുന്നത്. ഇത്തവണ പൈതൃകപ്പട്ടികയില്‍ സ്ഥാനം നേടിയ ആറന്മുള കണ്ണാടികള്‍ പ്രദര്‍ശനത്തിനും വില്പ്പനയ്ക്കുമായി ഒരുക്കിയിട്ടു്. കോട്ടണ്‍ സാരികള്‍, സില്‍ക്ക് സാരികള്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍, കുട്ടികളുടെ ഉടുപ്പുകള്‍, ഖാദി ഷര്‍ട്ടുകള്‍, ലെതര്‍ ഉല്‍പ്പന്നങ്ങള്‍, പെയിന്റിംഗുകള്‍, തേക്ക്, വീട്ടി എന്നിവയില്‍ തീര്‍ത്ത ശില്പ്പങ്ങള്, ഹൈദ്രബാദ് ജുവല്ലറി, ആയുര്‍വേദ ഉല്‍പ്പന്നങ്ങള്‍, കൂര്‍ത്ത, പൈജാമ, മറ്റു പ്രകൃതിസൗഹൃദ ഉല്‍പ്പന്നങ്ങളും എക്സിബിഷനില്‍ ലഭ്യമാണ്.
എക്സിബിഷന് 25 മുതല്‍ ഡിസംബര്‍ 12വരെയാണ് നടക്കുന്നത്. എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും 10 ശതമാനം ഗവ.റിബേറ്റ് ഉണ്ടായിരിക്കും. പ്രദര്‍ശനവും വില്‍പ്പനയും രാവിലെ 10 മുതല്‍ വൈകീട്ട് 8 മണിവരെയാണ് നടക്കുന്നത്.
Keywords: Handicrafts,Exhibition, Kanhangad, Kasaragod