|
സി.പി.ഐ കാസര്‍കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ചെറുവത്തൂരില്‍ സംഘടിപ്പിച്ച കമ്പവലി മത്സരത്തില്‍ ഇ ചന്ദ്രശേഖരന്‍ എം.എല്‍.എ കളിക്കാരുമായി പരിചയപ്പെടുന്നു |
ചെറുവത്തൂര്‍: കാഞ്ഞങ്ങാട് വെച്ച് നടക്കുന്ന സി.പി.ഐ കാസര്‍കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ചെറുവത്തൂരില്‍ സംഘടിപ്പിച്ച കമ്പവലി മത്സരത്തില്‍ ആവേശം അലയടിച്ചു. പുരുഷ വിഭാഗത്തില്‍ എസ്.എന്‍ പയ്യന്നൂര്‍ വിജയിച്ചു. എസ്.എസ് രാമന്തളിയാണ് രണ്ടാം സ്ഥാനത്തെത്തിയത്. വനിതാ വിഭാഗത്തില്‍ റെഡ്സ്റ്റാര്‍ കാറമേലിനെ പരാജയപ്പെടുത്തി സിസ്റ്റേഴ്‌സ് രാമന്തളി ജേതാക്കളായി. മത്സരം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ യമുന ഫ്‌ളാഗ് ഓഫ് ചെയ്തു. മുകേഷ് കാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഇ ചന്ദ്രശേഖരന്‍ എം എല്‍ എ കളിക്കാരുമായി പരിചയപ്പെട്ടു. മത്സര വിജയികള്‍ക്കുള്ള സമ്മാനം സി പി ഐ സംസ്ഥാന കമ്മിറ്റി അംഗം ബങ്കളം കുഞ്ഞികൃഷ്ണന്‍ വിതരണം ചെയ്തു. ജില്ലാ എക്‌സിക്യൂട്ട് അംഗം പി എ നായര്‍, മണ്ഡലം സെക്രട്ടറി എ അമ്പൂഞ്ഞി, സി കെ മോഹന്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Keywords: Kasaragod, Trikaripur, E. Chandrashekaran MLA, Kanhangad,