കടകളെ അക്രമിക്കുന്നവരെ അടിച്ചമര്‍ത്തണം: വ്യാപാരികള്‍
Oct 11, 2011, 22:20 IST
കാസര്‍കോട്: കാഞ്ഞങ്ങാട്ട് രാഷ്ട്രീയ സംഘട്ടനത്തിന്റെ പേരില്‍ വ്യാപാര സ്ഥാപനങ്ങള്‍ അക്രമിക്കുന്ന സാമൂഹ്യ ദ്രോഹികളെ അടിച്ചമര്‍ത്തണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വ്യാപാരികള്‍ക്ക് സമാധാനത്തോടെ കച്ചവടം ചെയ്യാനുള്ള സമാധാനാന്തരീക്ഷം പോലീസ് അധികാരികള്‍ സൃഷ്ടിക്കണം. നാട്ടില്‍ ഏതൊരു പ്രശ്‌നമുണ്ടായാലും വ്യാപാര സ്ഥാപനങ്ങള്‍ അക്രമിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു. പ്രസിഡണ്ട് കെ. അഹമ്മദ് ശരീഫ് അധ്യക്ഷത വഹിച്ചു. ബി.അബ്ദുല്‍ റഹ്മാന്‍, കെ.വി. ലക്ഷ്മണന്‍, പി.കെ. രാജന്‍, സി.എ.പീറ്റര്‍,സി.എച്ച്. ശംസുദ്ദീന്‍, കെ.വി. ബാലകൃഷ്ണന്‍, തോമസ് കാനാട്ട്, കെ.ഐ. മുഹമ്മദ് റഫീഖ്, ജില്ലാ ജനറല്‍ സെക്രട്ടറി ടി.എം.ജോസ് തയ്യില്‍, ജില്ലാ ട്രഷറര്‍ എന്‍.എം.സുബൈര്‍ പ്രസംഗിച്ചു.
Keywords: Kasaragod, Shop, Workers, Kanhangad.