കടകളിലെ കവര്‍ച്ച: കേസെടുത്തു
Feb 11, 2012, 13:43 IST
കാഞ്ഞങ്ങാട്: പുതിയ കോട്ട മത്സ്യമാര്‍ക്കറ്റിന് സമീപത്തെ നാല് കടകളില്‍ കവര്‍ച്ച നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
പുതിയ കോട്ടയിലെ വരദ് ഗോപാല്‍ അസോസിയേറ്റ് എന്ന കടയുടെ ഉടമസ്ഥന് പയ്യന്നൂര്‍ സ്വദേശിയായ ലക്ഷ്മണ് ഷേണായി നല്കിയ പരാതിയിലാണ് കേസ്. കഴിഞ്ഞ ദിവസം രാത്രിയാണ് വരദ് ഗോപാല്‍ അസോസിയേറ്റ് ഉള്‍പ്പെടെ നാല് കടകളില്‍ കവര്‍ച്ച നടന്നത്. ലക്ഷ്മണ് ഷേണായിയുടെ കടയില്‍ നിന്നും 15000 രൂപ വിലവരുന്ന സിഗരറ്റുകള്‍ മോഷണം പോകുകയായിരുന്നു.
രാത്രി എട്ട് മണിയോടെ മാനേജര്‍ രാജേഷ് ഈ കട അടച്ച് വീട്ടിലേക്ക് പോയതായിരുന്നു. പിറ്റേദിവസം രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരമറിഞ്ഞത്.

Keywords: Kasaragod, Kanhangad, mock,