|
'അബൂബക്കറിന്റെ ഉമ്മ പറയുന്നത്' എന്ന ഏക പാത്ര നാടകത്തില്‍ രജിത മധു |
കാഞ്ഞങ്ങാട്: ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം, മറക്കരുത്... ഒന്നും എന്നും. ഇത് 'അബൂബക്കറിന്റെ ഉമ്മ പറയുന്നത്'. ദേശീയ സ്വാതന്ത്ര്യ ചരിത്രത്തിലെ ഏടായ കയ്യൂരിന്റെ ആരും പറയാത്ത കഥ പറയുകയാണ് 'അബൂബക്കറിന്റെ ഉമ്മ പറയുന്നത്' എന്ന ഏക പാത്ര നാടകത്തിലൂടെ രജിത മധു. കണ്ണൂര്‍ വനിതാ സാഹിതിയാണ് നാടകം സംഘടിപ്പിക്കുന്നത്. പൊതു നന്മയ്ക്ക് വേണ്ടി തങ്ങളുടെ മക്കളെ രക്തസാക്ഷികളായി സമ്മാനിക്കുന്ന അമ്മമാരുടെ മഹനീയ ത്യാഗത്തിന്റേയും സഹനങ്ങളുടേയും ചരിത്രത്തിലെ സുപ്രധാനമായ ഒരു ഏടാണ് കയ്യൂര്‍ സമര ചരിത്രത്തിന്റേത്. സമര സേനാനി അബൂബക്കറിന്റെ ജീവിത മുഹൂര്‍ത്തങ്ങളിലെ വെളിച്ചം വീശുന്നതാണ് നാടകം. സാമ്പ്രദായിക നാടക ചരിത്രത്തെ അട്ടിമറിച്ചുകൊണ്ടാണ് സോളോ ചരിത്രത്തെ അനാവരണം ചെയ്തത്. കയ്യൂര്‍ സമരത്തില്‍ ധീര രക്തസാക്ഷിത്വം വരിച്ച പള്ളിക്കാല്‍ അബൂബക്കറിന്റെ ഉമ്മയയാണ് രജിത മധു വേഷമിട്ടത്. വിവിധ വേദികളില്‍ നാടകം അവതരിപ്പിച്ച രജിത മധുവിന്റെ 104 ാമത്തെ വേദിയാണ് തിങ്കളാഴ്ച സി.പി.ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ നടന്ന നാടകം. നാട്ടിന്‍ പുറങ്ങളില്‍ നിന്ന് നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന നന്മകളെ അതിജീവിക്കുകയാണ് അബൂബക്കറിന്റെ ഉമ്മ പറയുന്നത് എന്ന ഏക പാത്ര നാടകത്തിലൂടെ. ചരിത്രം ചുവപ്പിച്ച ധീര രക്തസാക്ഷികളുടെ ഗ്രാമമായ കയ്യൂരിന്റെ ചരിത്രം കൂടി ഈ ഏകാകംഗ നാടകത്തിലൂടെ അനാവരണം ചെയ്യുന്നു.
Keywords: Kasaragod, Kanhangad, Drama, CPI, Rajitha Madhu, അബൂബക്കറിന്റെ ഉമ്മ പറയുന്നത്.