ഐഇഡിസി റിസോഴ്സ് സെന്റര്‍ ഉദ്ഘാടനം ചെയ്തു
Nov 10, 2011, 16:07 IST
കാഞ്ഞങ്ങാട്: ബിആര്‍സി ഹോസ്ദുര്‍ഗിന്റെ കീഴില്‍ ജി.യു.പി.എസ് പുല്ലൂര്‍-ഇരിയയില്‍ ഐഇഡി റിസോഴ്സ് സെന്റര്‍ ഉദ്ഘാടനം ചെയ്തു. പ്രത്യേക സഹായം ആവശ്യമായ കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നതിനുള്ള വിവിധ ഉപകരണങ്ങളാണ് സെന്ററില്‍ ഒരുക്കിയിട്ടുള്ളത്. സഹായം ആവശ്യമായ മുഴുവന്‍ കുട്ടികള്‍ക്കും സെന്ററിന്റെ സേവനം ലഭ്യമാക്കുന്നതാണ്. പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വിമല കുഞ്ഞിക്കണ്ണന്‍ സെന്റര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബാലചന്ദ്രന്‍ സ്കൂള്‍ പിടിഎ പ്രസിഡന്റ,് സുലേഖ ഹെഡ്മിസ്ട്രസ്, കെ.കെ.രാഘവന്‍ ബിപിഒ ഹോസ്ദുര്‍ഗ്, പത്മജ, ഷെര്‍ലി സിറിയക് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് രക്ഷകര്‍തൃ ബോധവല്‍ക്കരണ ക്ളാസ് നടത്തി. ബിആര്‍സി ട്രെയിനര്‍ ടി.വി.അനില്‍ കുമാര്‍ ക്ളാസ് നയിച്ചു.
Keywords: Kanhangad, IEDC, inauguration,Kanhangad