എസ്എഫ്ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി
Mar 1, 2012, 13:30 IST
കാഞ്ഞങ്ങാട് : വിദ്യാഭ്യാസ വായ്പകള്‍ക്ക് മൊറോട്ടോറിയം പ്രഖ്യാപിക്കുക, സ്വാശ്രയ മേഖലകളിലെ അമിത ഫീസ് പിന്‍വലിക്കുക, ആയ്യുര്‍വേദ - ഹോമിയോ അദ്ധ്യാപകരുടെ പെന്ഷന് പ്രായം ഉയര്‍ത്താനുള്ള നീക്കം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് എസ്എഫ്ഐ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് ഹൊസ്ദുര്‍ഗ് താലൂക്ക് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. സിപിഎം ജില്ലാ കമ്മിറ്റിയംഗം വി.കെ.രാജന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ശ്രീരാഗ് അദ്ധ്യക്ഷത വഹിച്ചു. കെ.സതീഷ് സംസാരിച്ചു. ഷാലുമാത്യു സ്വാഗതം പറഞ്ഞു. എം.കെ.രാജേഷ്, ഗിരീഷ്, എ.വി.ശിവപ്രസാദ് എന്നിവര്‍ കുന്നുമ്മലില്‍ നിന്നും ആരംഭിച്ച പ്രകടനത്തിന് നേതൃത്വം നല്കി.
Keywords: kasaragod, Kanhangad, SFI, March,
Keywords: kasaragod, Kanhangad, SFI, March,