എസ്.എന്‍.ഡി.പി യോഗം പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി
Jan 21, 2015, 09:09 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 21/01/2015) എസ്.എന്‍.ഡി.പി യോഗം പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. ചെറുകാനം ശാഖയും ഗുരുകൃപ മൈക്രോഫിനാന്‍സ് പുരുഷ സംഘവും ചെറുകാനം അംഗനവാടിക്ക് സമീപം സ്ഥാപിച്ചിരുന്ന കൊടിമരം പിഴുതെടുത്ത് കൊണ്ടുപോവുകയും ശ്രീനാരായണ ഗുരുദേവന്റെ ചിത്രമുള്ള ബോര്‍ഡ് വലിച്ചെറിഞ്ഞ് നശിപ്പിച്ചതിലും പ്രതിഷേധിച്ചായിരുന്നു പ്രകടനം നടത്തിയത്.
എടാട്ടുമ്മല്‍ മുളമുക്കില്‍ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം ചെറുകാനത്ത് കൊടിമരം ഉണ്ടായിരുന്ന സ്ഥലത്ത് സമാപിച്ചു. സംഭവത്തില്‍ യോഗം പ്രവര്‍ത്തകരുടെ പ്രതിഷേധ ഇരമ്പി. തുടര്‍ന്ന് ചേര്‍ന്ന പൊതുയോഗം എസ്.എന്‍.ഡി.പി യോഗം തൃക്കരിപ്പൂര്‍ യൂണിയന്‍ സെക്രട്ടറി ഉദിനൂര്‍ സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. കെ. ഷാജി അധ്യക്ഷത വഹിച്ചു. സി. ബാലന്‍, പി. കരുണാകരന്‍, പി. ജോഷി, സി. ചിത്രാകരന്‍, കെ.വി. ഭാസ്‌ക്കരന്‍, സുജിത് കൊടക്കാട് എന്നിവര്‍ പ്രസംഗിച്ചു.
പ്രകടനത്തിന് അപ്യാല്‍ അനില്‍കുമാര്‍, എ.കെ വത്സരാജന്‍, പി. ദാമോദരന്‍, പി.വി. സന്തോഷ്‌കുമാര്‍, പി. സുനില്‍കുമാര്‍, എ.കെ. ശ്രീനിവാസന്‍, പോണ കരുണാകരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഇത് രണ്ടാം തവണയാണ് ചെറുകാനം ശാഖയുടെ ബോര്‍ഡും പതാകയും നശിപ്പിക്കുന്നത്. ചന്തേര അഡി. എസ്.ഐ കെ. വിജയന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്ത് എത്തി അനേഷണം നടത്തി.

Keywords : Kasaragod, Kanhangad, Trikaripur, SNDP, Kerala, Protest, Flag.