എസ്.എന്‍.ഡി.പി പതാകയും തോരണങ്ങളും നശിപ്പിച്ചു
Dec 5, 2014, 08:00 IST
ചെറുവത്തൂര്‍: (www.kasargodvartha.com 05.12.2014) ചെറുവത്തൂര്‍ വില്ലേജ് ഓഫീസ് പരിസരത്ത് സ്ഥാപിച്ചിരുന്ന കൊടിമരത്തില്‍ ഉയര്‍ത്തിയിരുന്ന എസ്.എന്‍.ഡി.പി യോഗം പതാകയും തുരുത്തി കഴകം പാട്ടുത്സവത്തിന്റെ ഭാഗമായുള്ള തോരണങ്ങളും സാമൂഹ്യ വിരുദ്ധര്‍ വലിച്ചുകീറി നശിപ്പിച്ചു.
കഴിഞ്ഞ രാത്രിയാണ് സംഭവം. കാഴ്ച കമ്മിറ്റിയാണ് തോരണങ്ങള്‍ കെട്ടിയിരുന്നത്. പതാകയും തോരണങ്ങളും നശിപ്പിച്ച സംഭവത്തില്‍ എസ്.എന്‍.ഡി.പി. യോഗം ചെറുവത്തൂര്‍ ശാഖ കമ്മറ്റി പ്രതിഷേധിച്ചു. കെ.വി. രാഘവന്‍ അധ്യക്ഷത വഹിച്ചു. സി. ചിത്രാകരന്‍, എം.പി മനോജ്, കെ. അശോകന്‍, രാജേഷ് രാഘവന്‍, സജീവന്‍, പി.സി. പ്രദീപ്കുമാര്‍, ദിനേശന്‍, കെ.വി. കൗസല്യ, ഷീല രവീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

Keywords : SNDP, Kasaragod, Kanhangad, Kerala, Flag, Office, Night.