എബിവിപി വിദ്യാഭ്യാസ ബന്ദില്‍ സ്‌കൂള്‍ അടച്ചില്ല; ദുര്‍ഗാഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അടിച്ചുതകര്‍ത്തു
Jun 24, 2015, 20:29 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 24/06/2015) എബിവിപിയുടെ വിദ്യാഭ്യാസ ബന്ദ് ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അക്രമാസക്തമായി. വിദ്യാര്‍ഥികളടക്കം ഒരു സംഘം വിദ്യാലയത്തിലേക്ക് അതിക്രമിച്ച് കയറി ഫര്‍ണിച്ചറുകള്‍ തല്ലിത്തുകര്‍ത്തു വന്‍ നാശനഷ്ടംവരുത്തി.
പ്രധാനാധ്യപകന്റെ കാബിന്‍, ക്ലാസ് മുറികളുടെ ജനാലുകള്‍, വാതിലുകള്‍, ടെലിഫോണ്‍ കോയിന്‍ ബോക്‌സ്, നോട്ടീസ്‌ബോര്‍ഡ് എന്നിവ തകര്‍ത്തു. എബിവിപി ബന്ദ് ആഹ്വാനത്തെതുടര്‍ന്നു തലേന്നാള്‍ എല്ലാ വിദ്യാലയങ്ങള്‍ക്കും മുന്നറിയിപ്പു നല്‍കിയിരുന്നു. എന്നാല്‍ ദുര്‍ഗാഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പിടിഐയും മാനേജ്‌മെന്റെയും തീരുമാനപ്രകാരം സമയം അനുവദിച്ചില്ല.
സമരാനുകുലികളായ വിദ്യാര്‍ത്ഥികള്‍ വേണമെങ്കില്‍ പ്രതിഷേധ പ്രകടനം നടത്തിയ ശേഷം ക്ലാസില്‍ ഇരിക്കാന്‍ അനുവാദമുണ്ടായിരുന്നു. എന്നാല്‍ അതിനു ശേഷം ആരും ഇതിനു മുതിര്‍ത്തിരുന്നില്ല. സ്‌കൂള്‍ വിടാത്തതിനെതുടര്‍ന്നു ഒരു സംഘം രാവിലെ 11 മണിയോടെ സ്‌കൂളിലെത്തി അക്രമം നടത്തുകയായിരുന്നുവെന്നു സ്‌കൂള്‍ അധികൃതര്‍ പറയുന്നു.
വിവരം അറിയിച്ചതിനെ തുടര്‍ന്നെത്തിയ പോലീസിനു നേരെ സമരക്കാര്‍ കല്ലെറിഞ്ഞു. ഇതോടെ പോലീസ് ഇവരെ വിരട്ടി ഓടിച്ചു. സംഭവത്തില്‍ മൂന്നു വിദ്യാര്‍ഥികളെ അറസ്റ്റു ചെയ്തു. കണ്ടാലറിയാവുന്ന അന്‍പതോളം ആളുകള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. അറസ്റ്റിലായവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
പാഠപുസ്തക വിതരണം അവതാളത്തിലായതില്‍ പ്രതിഷേധിച്ചാണ് എബിവിപി വിദ്യാഭ്യാസ ബന്ദ് നടത്തിയത്. അതേസമയം വിദ്യാഭ്യാസ ബന്ദ് പൊളിക്കാന്‍ സിപിഎമ്മും പോലീസും ഒത്തുകളിച്ചെന്ന് എബിവിപി ആരോപിച്ചു.

Keywords : Kanhangad, School, Education, Kasaragod, Kerala, Police, Accuse, Arrest, ABVP, Durga School.