എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതന്‍ മരിച്ചു; ചികിത്സയില്‍ അനാസ്ഥ കാട്ടിയെന്ന് ആക്ഷേപം
Nov 1, 2012, 15:17 IST
കാഞ്ഞങ്ങാട്: എന്‍ഡോസള്‍ഫാന്‍ പട്ടികയില്‍പെട്ട യുവാവ് ചികിത്സയ്ക്കിടെ മരിച്ചു. പാണത്തൂരിലെ കാവേരി-കമലാക്ഷി ദമ്പതികളുടെ മകന്‍ സതീശന്‍ (24) ആണ് മരിച്ചത്.
പരിയാരം മെഡിക്കല്‍കോളേജില്‍ ചികിത്സയിലായിരുന്ന സതീശന്‍ ബുധനാഴ്ച വൈകിട്ടോടെയാണ് മരിച്ചത്. സഹോദരി: അശ്വതി.
അതേസമയം, സതീശന്‍ മരിച്ചത് ഡോക്ടര്‍മാരുടെ അനാസ്ഥകൊണ്ടാണെന്ന് ആരോപിച്ച് ദളിത് സംഘടനകള്‍ രംഗത്തെത്തി. ഇതുസംബന്ധിച്ച് ആരോഗ്യമന്ത്രി ഉള്‍പെടെയുള്ളവര്‍ക്ക് പരാതി നല്‍കുമെന്ന് കാസര്‍കോട് ജില്ലാ ദളിത് സര്‍വീസ് സൊസൈറ്റി ചെയര്‍മാന്‍ പ്രഭാകരന്‍ വ്യക്തമാക്കി. കഴിഞ്ഞ ബുധനാഴ്ചയാണ് സതീശനെ പരിയാരം മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചത്. എന്‍ഡോസള്‍ഫാന്‍ രോഗികള്‍ക്കുള്ള ചികിത്സാ സഹായം ലഭ്യമായപ്പോള്‍ ആരോഗ്യപ്രവര്‍ത്തകരാണ് ഇയാളെ മെഡിക്കല്‍കോളേജ് ആസപത്രിയിലെത്തിച്ചത്.
ഹൃദയവാള്‍വിന് വളര്ചയില്ലാത്തതായിരുന്നു സതീശന്റെ അസുഖം. മെഡിക്കല്‍ കോളജില്‍ വെച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനായ സതീശനെ വാര്‍ഡിലേക്ക് മാറ്റിയപ്പോള്‍ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നുവെന്നും ഡോക്ടര്‍മാര്‍ ശ്രദ്ധിക്കാത്തതാണ് മരണത്തിന് വഴിവെച്ചതെന്നും ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു.

Keywords : Endosulfan-Victim, Death, Treatment, Kanhangad, Youth, Panathur, Son, Medical College, Doctor, Kerala