ഇബ്രാഹിം ചെര്‍ക്കളയുടെ 'സിദ്ധപുരിയിലെ ആള്‍ദൈവങ്ങള്‍' പ്രകാശനം ചെയ്തു
Oct 23, 2011, 17:54 IST
കാഞ്ഞങ്ങാട്: എഴുത്തില്‍ നിന്നും ചരിത്രത്തില്‍ നിന്നും പുറത്താകാതി രിക്കാന്‍ എഴുത്തുകാരന്‍ ജാഗ്രത പുലര്‍ത്തേണ്ട ഒരു കാലമാണിതെന്നും അതുകൊണ്ട് പലരും ഭൂരിപക്ഷവര്‍ഗ്ഗീയതയെപ്പോലും കൂട്ടു പിടിക്കുന്ന ഒരു കാഴചയാണിപ്പോള്‍ കാണുന്നതെന്നും കണ്ണൂര്‍ സര്‍വ്വകലാശാലാ പി.കെ രാജന്‍ മെമോറിയല്‍ ക്യാമ്പസ് ഡയറക്ടറും മലയാള വിഭാഗം ഡീനും പ്രശസ്ത എഴുത്തുകാരനുമായ ഡോ. എ.എം. ശ്രീധരന്‍ പറഞ്ഞു. ഹരിതം ബുക്‌സ് പബ്ലിഷ് ചെയ്ത ഇബ്രാഹിം ചെര്‍ക്കളയുടെ സിദ്ധപുരിയിലെ ആള്‍ദൈവങ്ങള്‍ എന്ന നോവല്‍ പ്രസ് ഫോറത്തില്‍ വെച്ച് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൈവത്തിന്റെ ആധുനികാവതാരങ്ങളായി പ്രത്യക്ഷപ്പെടുന്ന, എല്ലാ മതങ്ങളിലേ യും വ്യാജസിദ്ധന്മാരുടെ കാപട്യം നിറഞ്ഞ ഒരു ലോകത്തിലേയ്ക്ക് വെളിച്ചം വീശുന്ന ഈ കൃതി പുതുമയുള്ളതും അനുഭവസാന്ദ്രവും കാലികപ്ര സക്തവുമാണെന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാസര്‍കോട് സംസ്‌കൃതിയും ഹരിതം ബുക്‌സും സംഘടിപ്പിച്ച ചടങ്ങിന് സംസ്‌കൃതി കാര്യദര്‍ശി കുട്ടി യാനം മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു.
എ.എസ്. മുഹമ്മദ് കുഞ്ഞിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ കവയിത്രിയും നോവലിസ്റ്റുമായ സീതാദേവി കര്യാട്ടിന് നല്‍കി ഡോ. എ. എം. ശ്രീധരന്‍ പുസ്തകം പ്രകാശനം ചെയ്തു. പു.ക.സ. ജില്ലാ കാര്യ ദര്‍ശി രവീന്ദ്രന്‍ കൊടക്കാട് പുസ്തകാവലേകനം നടത്തി. കാസര്‍കോട് പ്രസ്‌ക്ലബ് ട്രഷറര്‍ ഉണ്ണികൃഷ്ണന്‍ പുഷ്പഗിരി, പ്രശസ്ത എഴുത്തുകാരന്‍ സുബൈദ നിലേശ്വരം, സാമൂഹ്യസാംസ്‌കാരിക പ്രവര്‍ത്തകന്‍ കൊപ്പല്‍ അബ്ദുല്ല എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഇബ്രാഹിം ചെര്‍ക്കള നന്ദി പ്രസംഗം നടത്തി.