city-gold-ad-for-blogger

ഇന്ദിര വധം: കൊലക്കത്തി മകന്‍ തിരിച്ചറിഞ്ഞു

ഇന്ദിര വധം: കൊലക്കത്തി മകന്‍ തിരിച്ചറിഞ്ഞു
Indira
കാഞ്ഞങ്ങാട്: മടിക്കൈ കാരാക്കോട്ട് സ്വദേശിനി ഇന്ദിരയെ (40) കൊലപ്പെടുത്താന്‍ ഭര്‍ത്താവ് കൊടവലം പടാങ്കോട്ട് സ്വദേശിയും കാഞ്ഞങ്ങാട്ടെ ഓട്ടോ ഡ്രൈവറുമായ മുങ്ങത്ത് കൃഷ്ണന്‍ (42) ഉപയോഗിച്ച വാക്കത്തി മകന്‍ പ്ലസ്ടു വിദ്യാര്‍ത്ഥി കൃജിത്ത് തിരിച്ചറിഞ്ഞു. ഫെബ്രുവരി ഏഴിന് ഉച്ചയോടെ വീടിനടുത്തുള്ള കുന്നിന്‍ പുറത്ത് വിറക് ശേഖരിക്കാന്‍ ഭാര്യയെയും കൂട്ടി വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ കൃഷ്ണനും ഇന്ദിരയും വെവ്വേറെ വാക്കത്തികള്‍ കൈയ്യില്‍ കരുതിയിരുന്നു. വിറക് വെട്ടിക്കൊണ്ടിരിക്കുന്നതിനിടയിലാണ് കൃഷ്ണന്‍ ഇന്ദിരയെ വെട്ടി നുറുക്കിയത്. ഇന്ദിര കൊല്ലപ്പെട്ടുവെന്ന് ഉറപ്പ് വരുത്തിയ ശേഷം സ്ഥലത്ത് നിന്ന് മുങ്ങുന്നതിനിടയില്‍ കൊലക്ക് ഉപയോഗിച്ച വാക്കത്തി ഒരു പറങ്കിമാവില്‍ കൃഷ്ണന് കൊത്തിവെച്ചിരുന്നു. ഇന്ദിരയുടെ കൈയ്യിലുണ്ടായിരുന്ന വാക്കത്തി സംഭവസ്ഥലത്ത് വീണ് കിടക്കുന്ന നിലയില്‍ കണ്ടെത്തി. അറസ്റ്റിന് ശേഷം സംഭവസ്ഥലത്തേക്ക് കൊണ്ടുവന്ന കൃഷ്ണന്‍ കൊലക്ക് ഉപയോഗിച്ച കത്തി പോലീസിന് കാണിച്ചുകൊടുക്കുകയായിരുന്നു. ഈ കത്തിയാണ് മകന്‍ കൃജിത്ത് തിരിച്ചറിഞ്ഞത്. സംഭവ സമയം പിതാവ് ധരിച്ച ലുങ്കിയും തിരിച്ചറിഞ്ഞിട്ടുണ്ട്.
അതിനിടെ 10 വര്‍ഷം മുമ്പ് കൃഷ്ണന്‍ ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതായ വിവരവും പുറത്ത് വന്നു. പടാങ്കോട്ടെ വീട്ടില്‍ വെച്ച് വാക്കത്തികൊണ്ട് ഇന്ദിരയുടെ തലക്ക് വെട്ടി കൃഷ്ണന്‍ മാരകമായി പരിക്കേല്‍പ്പിച്ചിരുന്നു. തലയില്‍ ആഴത്തില്‍ മുറിവേറ്റതിനാല്‍ ആറിലധികം തുന്നല്‍ ഇടേണ്ടിവന്നു. സംഭവം പന്തികേടാവുമെന്ന് കരുതിയ കൃഷ്ണന്‍ വിവരം ആരോടും പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തി ഇന്ദിരയെ വരുതിയില്‍ നിറുത്തുകയും കൃഷ്ണന്‍ തന്നെ യുവതിയെ കോട്ടച്ചേരി കുന്നുമ്മലിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഏറെ നാള്‍ ആശുപത്രിയില്‍ കഴിഞ്ഞ ഇന്ദിര ഭര്‍ത്താവിന്റെ വീട്ടിലേക്കാണ് മടങ്ങിയത്. ഇതിനിടയില്‍ ഇന്ദിരക്ക് കടുത്ത തലവേദന അനുഭവപ്പെട്ടു. ഇളയ സഹോദരന്‍ രാജു ഇന്ദിരയെ കാഞ്ഞങ്ങാട് സൗത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കെയര്‍ ആന്റ് ക്യൂര്‍ ആശുപത്രിയിലെ ഡോക്ടര്‍ ബേബി ജോണിനെ കാണിച്ചപ്പോഴാണ് തലയില്‍ തുന്നലിട്ട കാര്യം പുറത്തായത്. അത് വരെ രഹസ്യമാക്കി വെച്ചിരുന്ന വധശ്രമ സംഭവം ഇന്ദിരക്ക് സഹോദരനോട് സമ്മതിക്കേണ്ടിവന്നു. ഇതെ തുടര്‍ന്ന് രാജുവും മറ്റൊരു സഹോദരനായ തമ്പാനും കൃഷ്ണനെ താക്കീത് ചെയ്ത് വിട്ടയക്കുകയായിരുന്നു.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia