ആശ്രമത്തിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറെ മുറിയില്‍ കയറി ആറംഗ സംഘം മര്‍ദിച്ചു
Jun 5, 2015, 12:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 05/06/2015) ആശ്രമത്തിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറെ മുറിയില്‍ അതിക്രമിച്ചു കയറി മര്‍ദിച്ചതായി പരാതി. ഹൊസ്ദുര്‍ഗ് നിത്യാനന്ദാശ്രമത്തിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ശ്രീനിവാസ് കല്‍മാഡിയ്ക്കാണ് മര്‍ദനമേറ്റത്. വ്യാഴാഴ്ച പുലര്‍ച്ചെ 5.30 മണിയോടെയാണ് സംഭവം. ആശ്രമ നടത്തിപ്പുകാരന്‍ കെ വി ഗണേശനും കുശാല്‍ നഗറിലെ ശരത്തും മറ്റ് നാല് പേരും ചേര്‍ന്നാണ് തന്നെ ഇരുമ്പുദണ്ഡ് ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായി മര്‍ദിച്ചതെന്ന് ശ്രീനിവാസ് പറയുന്നു.
മുറിയില്‍ കടന്ന സംഘം വാതിലടച്ച ശേഷം അലമാരയുടെ താക്കോല്‍ പിടിച്ചെടുത്ത് അലമാരയില്‍ സൂക്ഷിച്ചിരുന്ന വിലപ്പെട്ട രേഖകളും പണവും മറ്റും എടുത്ത് കൊണ്ടു പോവുകയും ചെയ്തുവെന്നും ശ്രീനിവാസ് ആരോപിച്ചു.
ഇതിനു ശേഷം രണ്ട് മണിക്കൂര്‍ കഴിഞ്ഞ് ഗണേശനും സംഘവും വീണ്ടും മുറിയിലെത്തി അലമാര തല്ലിപ്പൊളിക്കുകയും തന്നെ രക്ഷിക്കാന്‍ ശ്രമിച്ച എച്ച്. ലക്ഷ്മണനെ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും ശ്രീനിവാസ് ഹൊസ്ദുര്‍ഗ് പോലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കി.
സംഭവം നടന്നതിന് ഒരു ദിവസം മുമ്പുള്ള രാത്രിയില്‍ 11 മണിയോടെ ആര്‍ക്കിടെക്റ്റര്‍ കെ. ദാമോദരന്‍, കെ.വി. ഗണേശന്‍, ടി.വി. പ്രേമാനന്ദ്, കെ.വി. മാധവന്‍ എന്നിവര്‍ ഓഫീസിലെത്തുകയും ചില രേഖകള്‍ അന്വേഷിക്കുകയും ഇത് നല്‍കാത്തതിന്റെ പേരില്‍ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായും ആക്രമത്തിന് പിന്നില്‍ ഗൂഡാലോചന നടത്തിയത് ഇവരാണെന്ന് സംശയിക്കുന്നുവെന്നും ശ്രീനിവാസ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. സംഭവത്തെ കുറിച്ച് പോലീസ് വിശദനായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Kerala, Kanhangad, House, Office, Assault, Attack, Police, Administrative officer assaulted.
Advertisement: