ആശുപത്രി ജോലി തട്ടിപ്പ് കേസ് വിചാരണ തുടങ്ങി
Feb 23, 2012, 13:30 IST
കാഞ്ഞങ്ങാട്: ആശുപത്രിയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയകേസിന്റെ വിചാരണ ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ആരംഭിച്ചു. പയ്യന്നൂര്‍ രാമന്തല സ്വദേശിയും പ്രവാസിയുമായ കെ.പി രാജേന്ദ്രന്റെ പരാതിയിലാണ് ജോലി തട്ടിപ്പ് കേസ് ഉടലെടുത്തത്. രാജേന്ദ്രന്‍ നാട്ടിലെത്തി തൊഴില്‍ തേടുന്നതിനിടയിലാണ് ബേക്കല്‍ സബ്ഭാവന എജ്യൂക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴില്‍ നടത്തുന്ന ആശുപത്രിയില്‍ ജോലി വാഗ്ദാനം ചെയ്ത നാലുലക്ഷം രൂപ മുന്‍കൂറായി വാങ്ങി ജോലി നല്‍കാതെ വഞ്ചിച്ചത്. പയ്യന്നൂര്‍ കേളോത്ത് തെക്കേകടവന്‍ ടി.പി ചന്ദ്രന്‍(57), കാഞ്ഞങ്ങാട് വെള്ളിക്കോത്തെ ആദാരമെഴുത്തുകാരന്‍ ടി.പി കുഞ്ഞികൃഷ്ണന്‍(50), വെള്ളിക്കോത്ത് സിവധത്തില്‍ എം. അരവിന്ദാക്ഷന്‍(65), കാഞ്ഞങ്ങാട് ഐങ്ങോത്ത് എന്‍.കെ ബാലചന്ദ്രന്‍(50), കോട്ടച്ചേരി സഹകരണ ബാങ്ക് ജീവനക്കാരന്‍ കൃഷ്ണന്‍(57), കാഞ്ഞങ്ങാട് കൗവ്വായി ദേവി ക്യപയില്‍ ബാബു(44), വെള്ളിക്കോത്ത് ജ്യോതിയില്‍ വികെ. കൃഷ്ണന്‍(64) എന്നിവരാണ് പ്രതികള്‍. ഒന്നാം പ്രതി രാജേന്ദ്രന്‍ ഒളിവിലാണ്. പ്രോസിക്യൂഷന്‍ ഏഴ് സാക്ഷികളെ ഹാജരാക്കും.
Keywords: kasaragod, Kanhangad, Fraud, case, court,
Keywords: kasaragod, Kanhangad, Fraud, case, court,