ആശുപത്രി ജീവനക്കാരുടെ കലക്ടറേറ്റ് ധര്‍ണ 23ന്
Nov 14, 2011, 11:38 IST
കാഞ്ഞങ്ങാട്: സ്വകാര്യ ആശുപത്രി ജീവനക്കാരുടെ കുറഞ്ഞ ശമ്പളം 10,000 രൂപയായി അംഗീകരിക്കുക, മിനിമം വേജസ് സംബന്ധമായ കേസ് അടിയന്തിരമായി തീര്‍പ്പാക്കുക, കോണ്‍ട്രാക്ട് നിയമനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ജില്ലാ പ്രൈവറ്റ് ഹോസ്പിറ്റല്‍ ആന്‍ഡ് ഫാര്‍മസി എംപ്ലോയിസ് അസോസിയേഷന്‍ (സിഐടിയു) 23ന് കലക്ടറേറ്റ് പരിസരത്ത് ധര്‍ണ നടത്തും. രാവിലെ പത്തിന് സിഐടിയു സംസ്ഥാന സെക്രട്ടറി പി രാഘവന്‍ ഉദ്ഘാടനം ചെയ്യും. യോഗത്തില്‍ പ്രസിഡന്റ് വി വി കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ മാധവന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
Keywords: Kanhangad, Dharna, CITU