ആശുപത്രിയില്‍ വൈദ്യുതി നിലച്ചപ്പോള്‍ കവര്‍ച്ച; പ്രസവിച്ച മകളെ പരിചരിക്കാനെത്തിയ മാതാവിന്റെ മാല കവര്‍ന്നു
Jul 30, 2015, 13:21 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 30/07/2015) ആശുപത്രിയില്‍ വൈദ്യുതി നിലച്ചപ്പോള്‍ കവര്‍ച്ച. പ്രസവിച്ച മകളെ പരിചരിക്കാനെത്തിയ മാതാവിന്റെ മാല കവര്‍ന്നു. തോയമ്മലിലെ ജില്ലാ ആശുപത്രിയിലാണ് സംഭവം. തച്ചങ്ങാട് അരവത്തെ ഗൗരിയുടെ രണ്ടര പവന് തൂക്കം വരുന്ന സ്വര്‍ണ്ണമാലയാണ് വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ കവര്‍ന്നത്.
മകള്‍ രാജലക്ഷ്മി പ്രസവിച്ച് പേ വാര്‍ഡില്‍ കഴിയുകയാണ്. ഇവരെ പരിചരിക്കാനെത്തിയതായിരുന്നു ഗൗരി. ബുധനാഴ്ച രാത്രി ഒമ്പത് മണി മുതല്‍ പേ വാര്‍ഡില്‍ വൈദ്യുതി നിലച്ചിരുന്നു. രാജലക്ഷ്മിയുടെ ഭര്‍ത്താവ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി രാജേഷ് പുല്ലൂര്‍ വൈദ്യുതി നിലച്ചതിനെ തുടര്‍ന്ന് പരാതി പറഞ്ഞപ്പോള്‍ പുലര്‍ച്ചെ രണ്ടര മണിയോടെ പോലീസ് എയ്ഡ് പോസ്റ്റിലെ പോലീസുകാരനും രണ്ട് ജീവനക്കാരികളും അപരിചിതരായ മൂന്ന് പേരും പേ വാര്‍ഡിലെത്തുകയും വൈദ്യുതി വിതരണം നിലച്ചതിനെക്കുറിച്ച് ആരായുകയും ചെയ്തിരുന്നു.
ഇവര്‍ പോയതിനു അര മണിക്കൂറിനു ശേഷമാണ് ഗൗരിയുടെ കഴുത്തിലെ സ്വര്‍ണ്ണമാല കവര്‍ച്ച ചെയ്യപ്പെട്ടത്. തൊട്ടടുത്ത മുറിയില്‍ പ്രസവിച്ചു കിടക്കുന്ന കടുമേനിയിലെ ജോബിയുടെ ഭാര്യ ഗീതയുടെ കഴുത്തില്‍ നിന്നും സ്വര്‍ണ്ണമാല അപഹരിക്കാന്‍ ശ്രമമുണ്ടായെങ്കിലും യുവതി ബഹളം വെച്ചതിനെ തുടര്‍ന്ന് മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി.
Keywords: Kasaragod, Kerala, Kanhangad, Robbery, hospital, Robbery in hospital.
Advertisement: