'ആരാധനാലയങ്ങള്‍ക്ക് നേരെയുള്ള അക്രമം അപലപനീയം '
Oct 19, 2011, 12:08 IST
കാഞ്ഞങ്ങാട്: രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ മറവില്‍ കാഞ്ഞങ്ങാട്ടും പരിസരപ്രദേശത്തുമുള്ള ആരാധനാലായങ്ങള്‍ക്കും മതസ്ഥാപനങ്ങള്‍ക്കും നേരെയുള്ള അക്രമം അങ്ങേയറ്റം അപലപനീയവും ഹീനവുമാണെന്ന് അജാനൂര്‍ റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കുറ്റപ്പെടുത്തി. കുറ്റവാളികളെ പിടികൂടാത്തതിനാല്‍ അക്രമങ്ങള്‍ നടക്കുന്നത് നിയമപാലകരുടെ പിടിപ്പുകേടാണെന്നും അതിനാല്‍ യഥാര്‍ത്ഥ പ്രതികളെ എത്രയും പെട്ടെന്ന് നിയമത്തിന്റെ മുന്നില്‍കൊണ്ട് വന്ന് നിയമപരമായി ശിക്ഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ ടി.പി.അലി ഫൈസി അദ്ധ്യക്ഷത വഹിച്ചു. അബ്ദു റഹിമാന്‍ ഫൈസി, അശ്റഫ് ഫൈസി, അദം ദാരിമി, മുസ്തഫ സഖാഫി, സി.എം.കാദര്‍ ഹാജി, സലാം മൗലവി, മൊയ്തു മൗലവി എന്നിവര്‍ പ്രസംഗിച്ചു. അശ്റഫ് ദാരിമി സ്വാഗതവും മുനീര്‍ മൗലവി നന്ദിയും പറഞ്ഞു.
Keywords: Kasaragod, Kanhangad-Clash, Ajanur