ആരാധനാലയങ്ങള്‍ക്ക് നേരെയുളള അക്രമം അവസാനിപ്പിക്കണം: എസ്.കെ.എസ്.എസ്.എഫ്
Oct 13, 2011, 10:28 IST
കാസര്‍കോട്: കാഞ്ഞങ്ങാട്ടെ രാഷ്ട്രീയസംഘട്ടനങ്ങളുടെ മറവില്‍ ആരാധനാലയങ്ങള്‍ക്ക് നേരെ നടത്തിക്കൊണ്ടിരിക്കുന്ന അക്രമം അവസാനിപ്പിക്കണമെന്നും അതിന് ഒത്താശചെയ്തുകൊടുക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ അത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്തിരിയണമെന്നും എസ്.കെ.എസ്.എസ്.എഫ് ജില്ലാപ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
കാസര്‍കോടിന്റെ പ്രത്യേക ചുറ്റുപാട് വെച്ച് നോക്കിയാല്‍ അധികം രാഷ്ട്രീയ സംഘര്‍ഷങ്ങളും വര്‍ഗ്ഗീയ കലാപങ്ങളായി മാറുകയാണ് പതിവെന്നും അതിന്റെ പേരില്‍ ഒരുപാട് നിരപരാധികളുടെ ജീവന്‍ നഷ്ടപ്പെട്ടതായി കഴിഞ്ഞകാലസംഭവങ്ങള്‍ നമ്മുടെ മുമ്പില്‍ ഉണ്ടെന്നും അതിനാല്‍ അക്രമവും കലാപവും ഉണ്ടാകുമ്പോള്‍ പോലീസുദ്യോഗസ്ഥര്‍ നിഷ്‌ക്രിയമായി നോക്കിനില്‍ക്കുന്ന പ്രവണത അവസാനിപ്പിക്കാന്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന പോലീസുദ്യോഗസ്ഥരെ ക്രമസമാധാന ചുമതലക്ക് നിയമിക്കണമെന്നും കൂടുതല്‍ പോലീസിനെയിറക്കി പ്രത്യേകിച്ച് ആരാധനാലയങ്ങള്‍ക്ക് സംരക്ഷണം നല്‍കാനും അക്രമം അടിച്ചമര്‍ത്താനും ഉയര്‍ന്ന പോലീസുദ്യോഗസ്ഥര്‍ തയ്യാറാകണമെന്ന് നേതാക്കള്‍ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
Keywords: Kasaragod, Kanhangad, Clash, SKSSF