ആദ്യം പരാതിക്കാരി; പിന്നീട് പ്രതിയായി
Apr 18, 2012, 17:02 IST
കാഞ്ഞങ്ങാട് : പണം തട്ടിയ കേസില്‍ ആദ്യം പരാതിക്കാരിയും പിന്നീട് പ്രതിയുമായ യുവതി കോടതിയില്‍ കീഴടങ്ങി. വൈദ്യുതി അടുപ്പുകള്‍ വിതരണം ചെയ്യുന്നതിന് ഇടനിലക്കാരിയായി പ്രവര്‍ത്തിക്കുകയും ഇതിന്റെ മറവില്‍ പണം തട്ടുകയും ചെയ്ത കേസില്‍ നാലാം പ്രതിയായ പരപ്പ ബിരിക്കുളത്തെ രമാദേവിയാണ്(37) ബുധനാഴ്ച വൈകിട്ട് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ കീഴടങ്ങിയത്.
ഹൈക്കോടതി ജാമ്യം അനുവദിച്ചതിനാല്‍ രമാദേവിയെ ഹൊസ്ദുര്‍ഗ് കോടതി ജാമ്യത്തില്‍ വിട്ടയച്ചു.
കണ്ണൂര്‍ ആസ്ഥാനമായി വൈദ്യുതി അടുപ്പുകള്‍ വിതരണം ചെയ്യുന്ന കമ്പനിയുടെ ഇടനിലക്കാരിയായി പ്രവര്‍ത്തിച്ച രമാദേവി പലരില്‍ നിന്നുമായി നാലായിരം രൂപ വീതം പിരിക്കുകയും ഈ പണം കൈക്കലാക്കുകയും വൈദ്യുതി അടുപ്പുകള്‍ ആവശ്യക്കാര്‍ക്ക് നല്‍കാതെ വിശ്വാസ വഞ്ചന കാണിക്കുകയും ചെയ്തുവെന്നാണ് കേസ്.
ആദ്യം ഈ കേസില്‍ രമാദേവിയാണ് പരാതിക്കാരിയായി രംഗത്ത് വന്നത്. കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ ലൈജു കെ ജോര്‍ജ്ജും രമാദേവിയുടെ ഭര്‍തൃസഹോദരന്‍ എളമ്പച്ചിയിലെ ടി വി സുകുമാരനും കണ്ണൂരിലെ ബിഎസ് എന്‍എല്‍ ജീവനക്കാരന്‍ റിജോയ്ക്കും എതിരെയാണ് ചന്തേര പോലീസ് രമാദേവിയുടെ പരാതിപ്രകാരം കേസെടുത്തത്.
തൃക്കരിപ്പൂര്‍ കേന്ദ്രീകരിച്ചാണ് പണം പിരിച്ചിരുന്നത്. ഇതു സംബന്ധിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തിയതോടെ രമാദേവിക്കും തട്ടിപ്പില്‍ പങ്കാളിത്തമുണ്ടെന്ന് വ്യക്തമാകുകയായിരുന്നു. ഇതെ തുടര്‍ന്ന് രമാദേവിയെ പോലീസ് നാലാം പ്രതിയാക്കുകയായിരുന്നു.

Keywords: Kanhangad, Kasaragod, Accuse, Woman