ആംബുലന്‍സ് കടത്താനുള്ള ശ്രമം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞു
Mar 19, 2012, 16:27 IST
കാഞ്ഞങ്ങാട്: ജില്ലാശുപത്രിക്ക് അനുവദിച്ച ആധുനിക സൗകര്യങ്ങളോടെയുള്ള ആംബുലന്‍സ് ആലപ്പുഴയിലേക്ക് കടത്താനുള്ള ശ്രമത്തിനെതിരെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങി.
ആംബുലന്‍സ് കടത്തുമെന്ന സൂചനയെ തുടര്‍ന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തിങ്കളാഴ്ച രാവിലെ മുതല്‍ ജില്ലാശുപത്രിയില്‍ ഒത്തുകൂടിയിരുന്നു. നേരത്തെ ആംബുലന്‍സ് കടത്താനുള്ള ശ്രമം ഡിവൈ എഫ് പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു.
കലക്ടറുടെ സാന്നിധ്യത്തില്‍ ഇതു സംബന്ധിച്ച് ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കാനുള്ള ശ്രമം നടക്കുന്നതിനി ടെയാണ് ഇന്ന് ജില്ലാശുപത്രിയില്‍ നിന്നും ആംബുലന്‍സ് കടത്താന്‍ ശ്രമമുണ്ടായത്. വിവരമറിഞ്ഞ് ഡിവൈഎഫ് ഐ പ്രവര്‍ത്തകരെത്തി ആംബുലന്‍സ് കടത്തുന്നത് തടയുകയായിരുന്നു.
ഇതിനിടയില്‍ ചര്‍ച്ചക്ക് ജില്ലാ കലക്ടര്‍ വി എന്‍ ജിതേന്ദ്രന് ആശുപത്രിയിലെത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എസ് കുര്യാക്കോസ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇ രാഘവന്, ഡെപ്യൂട്ടി ഡിഎംഒ വിമല്‍രാജ്, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.ജീജ, സ്പെഷ്യല്‍ മെഡിക്കല്‍ ഓഫീസര്‍ മുഹമ്മദ് അഷീന്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ ഡിവൈഎഫ്ഐ നേതാക്കളായ എ വി സഞ്ജയന്, റെജീഷ്കുമാര്, കെ പി നിഷാന്ത്, രതീഷ് നെല്ലിക്കാട്ട് തുടങ്ങിയവരുമായി ജില്ലാ കലക്ടര്‍ ചര്‍ച്ച നടത്തി.
ആലപ്പുഴയിലെ പ്രതേ്യക ആരോഗ്യ പാക്കേജില്‍ ഉള്‍പ്പെടുത്തിയ ഈ ആംബുലന്‍സ് ചില സൗകര്യങ്ങള്‍ മാനിച്ച് കാസര്‍കോട് എത്തിക്കുകയായിരുന്നുവെന്നും ഇപ്പോള്‍ ഈ ആംബുലന്‍സ് ആലപ്പുഴയിലേക്ക് തന്നെ മടക്കി അയക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുകയാണെന്നും കലക്ടര്‍ വിശദീകരിച്ചു.
നിലവില്‍ ജില്ലാശുപത്രിയിലേക്ക് പുതുതായി അനുവദിച്ച ആംബുലന്‍സില്‍ അടിസ്ഥാനപരവും വിപുലവുമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് കലക്ടര്‍ ഉറപ്പ് നല്കി. ഇക്കാര്യത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് 23 ന് ശേഷം വിപുലമായ യോഗം വിളിച്ചുചേര്‍ക്കുന്നുണ്ട്.

Keywords: Kanhangad, Ambulance, DYFI