city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അധ്യാപകനെ ആക്രമിച്ചു

അധ്യാപകനെ ആക്രമിച്ചു
കാഞ്ഞങ്ങാട്: നാലംഗ സംഘത്തിന്റെ മര്‍ദനമേറ്റ നിലയില്‍ അധ്യാപകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാഞ്ഞങ്ങാട് ദുര്‍ഗാ ഹൈസ്‌കൂളിന് സമീപം താമസിക്കുന്ന ജയകുമാറി (51) നാണ് അടിയേറ്റത്.

തിങ്കളാഴ്ച വൈകുന്നേരം നെല്ലിക്കാട് സ്വദേശിയായ യുവാവ, ജയകുമാര്‍ ഇല്ലാത്ത സമയത്ത് വീട്ടില്‍ കയറി വന്ന് ജയകുമാറിന്റെ ഭാര്യയെ ഭീഷണിപ്പെടുത്തിയിരുന്നു.

ഈ വിവരം ഭാര്യ ജ്യോതി ജയകുമാറിനെ ഫോണിലൂടെ അറിയിച്ചു. ജയകുമാര്‍ എത്തി യുവാവിനെ അന്വേഷിക്കുകയും, പിന്നീട് കണ്ടെത്തുകയും ചെയ്തു. എന്തിനാണ് തന്റെ വീട്ടില്‍ വന്നതെന്ന് ചോദിച്ച ജയകുമാറിനെ യുവാവും സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദിക്കുകയാണുണ്ടായത്.

Keywords: Attack, Teacher, Injured, Hospital, Kanhangad, Kasaragod, Kerala, Malayalam news

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia