city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അഡ്വ.ഗംഗാധരന്‍ കുട്ടമത്തിന് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പദവി

അഡ്വ.ഗംഗാധരന്‍ കുട്ടമത്തിന് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പദവി
Gangadharan Kuttamath
കാഞ്ഞങ്ങാട്: രാഷ്ട്രീയ സാംസ്‌ക്കാരിക രംഗത്ത് വേറിട്ട വഴിവെട്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പദവിയിലെത്തിയ അഡ്വ.ഗംഗാധരന്‍ കുട്ടമത്തിന്റെ സേവനപ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാകുന്നു. കാസര്‍കോട് ജില്ലാ കോടതിയില്‍ (ഫാസ്റ്റ്ട്രാക്ക് നമ്പര്‍ മൂന്ന്) പബ്ലിക്ക് പ്രോസിക്യൂട്ടറായി ഗംഗാധരന്‍ കുട്ടമത്തിനെ നിയമിച്ചതും ഈ പ്രവര്‍ത്തന മികവാണ്.  നിലവില്‍ ഹോസ്ദുര്‍ഗ് ബാറിലെ അഭിഭാഷകനാണ്.

1976 ല്‍ തിമിരി മഹാകവി കുട്ടമത്ത് ഹൈസ്‌കൂള്‍ നിലവില്‍ വന്നപ്പോള്‍ ആദ്യബാച്ച് വിദ്യാര്‍ത്ഥിയായ ഗംഗാധരന്‍ കെ.എസ്.യു യൂണിറ്റ് സെക്രട്ടറിയായി പൊതുപ്രവര്‍ത്തനവും രാഷ്ട്രീയ പ്രവര്‍ത്തനവും ആരംഭിച്ചു.
അടിയന്തിരാവസ്ഥയെ തുടര്‍ന്നുള്ള കോണ്‍ഗ്രസ് പിളര്‍പ്പില്‍ ആന്റണിക്കൊപ്പം നിന്ന ഗംഗാധരന്‍ കെ.എസ്.യുവിന്റെ ഹോസ്ദുര്‍ഗ് താലൂക്ക് കമ്മിറ്റി പ്രസിഡന്റ, ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ്പ്രസിഡന്റ് പദവികള്‍ വഹിച്ചു. അതിനിടെ കാസര്‍കോട് കലക്ട്രേറ്റില്‍ ജോലി ലഭിച്ചെങ്കിലും പൊതുപ്രവര്‍ത്തനത്തോടുള്ള അഭിനിവേശം നിമിത്തം അഭിഭാഷകവൃത്തി തെരഞ്ഞെടുത്ത് രാഷ്ട്രീയ സാമൂഹ്യരംഗത്ത് സജീവമായി പ്രവര്‍ത്തിച്ചുവരികയാണ്.

1985 ല്‍ ചെറുവത്തൂരില്‍ രൂപീകരിച്ച സഹൃദയവേദി വ്യത്യസ്തമായ സാംസ്‌ക്കാരിക അന്തരീക്ഷമാണ് നാട്ടിലുണ്ടാക്കിയത്. മഹാകവി കുട്ടമത്തിന്റെ സ്മരണ ഉണര്‍ത്താന്‍ വേദി ഒരുക്കിയ മഹാകവി കുട്ടമത്ത് പുരസ്‌ക്കാരം കാസര്‍കോട് ജില്ലയില്‍ തന്നെ സാംസ്‌ക്കാരിക രംഗത്ത് പുത്തനുണര്‍വുണ്ടാക്കി.
ഇക്കഴിഞ്ഞ ജനുവരി 5ന് ചീമേനിയില്‍ റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്ത കെ.കരുണാകരന്‍ സ്മാരക ട്രസ്റ്റ് ഗംഗാധരന്റെയും സുഹൃത്തുക്കളുടെയും കൂട്ടായ ചിന്തയുടെ പരിണതഫലമാണ്.

2000 ത്തില്‍ ജില്ലാ പഞ്ചായത്തിലേക്ക് പിലിക്കോട് മണ്ഡലത്തില്‍ നിന്നും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു. നിലവില്‍ ചെറുവത്തൂര്‍ സഹൃദയവേദി പ്രസിഡന്റ്, മഹാകവി കുട്ടമത്ത് സ്മാരക സമിതി അംഗം, കെ.കരുണാകരന്‍ സ്മാരക ട്രസ്റ്റ് ചെയര്‍മാന്‍, മഹാത്മാവീഥി ചെയര്‍മാന്‍, തിമിരി മഹാകവി കുട്ടമത്ത് സ്മാകര ഹൈസ്‌കൂള്‍ പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടന പ്രസിഡന്റ്, കാഞ്ഞങ്ങാട് കേന്ദ്രീയവിദ്യാലയം രക്ഷാകര്‍തൃസമിതി പ്രസിഡന്റ്, നീലേശ്വരം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു. ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ കഥ, ഫീച്ചര്‍ എന്നിവ എഴുതാറുണ്ട്.
ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ഒടയംചാല്‍ ബ്രാഞ്ചിലെ ഉദ്യോഗസ്ഥ പി.സീമയാണ് ഭാര്യ. നീലേശ്വരം ചിന്മയമിഷന്‍ സ്‌കൂളിലെ 9-ാം തരം വിദ്യാര്‍ത്ഥിനി അശ്വതി, കാഞ്ഞങ്ങാട് കേന്ദ്രീയ വിദ്യാലയം 3-ാം തരം വിദ്യാര്‍ത്ഥി ആദര്‍ശ് എന്നിവര്‍ മക്കളാണ്.

Keywords: Adv. Gangadharan Kuttamath, Public Prosecutor, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia