ബിസിനസുകാര്‍ക്കായി പഠന ക്ലാസ്
Oct 20, 2011, 10:55 IST
ജിദ്ദ: ആക്സസ് ഗൈഡന്‍സ് സെന്റര്‍ ജിദ്ദ ചാപ്റ്റര്‍ ബിസിനസുകാര്‍ക്കായി പഠന ക്ലാസ് സംഘടിപ്പിക്കുന്നു. ശറഫിയ അല്‍ റയാന് ഓഡിറ്റോറിയിത്തില്‍ വെള്ളിയാഴ്ച്ച രാത്രി 9.30 നാണ് പരിപാടി നടക്കുക. 'എങ്ങിനെ നല്ല കച്ചവടക്കാരനാകാം' എന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന ക്ലാസില്‍, ബിസിനസുകാരനെന്ന നിലയില്‍ നിങ്ങള്‍ വിജയിച്ചിട്ടുണ്ടോ, ബിസിനസ് തിരക്കുകള്‍ ആരോഗ്യത്തെ ബാധിക്കുന്നുണ്ടോ, മാനസിക സമ്മര്‍ദ്ദം എങ്ങിനെ ലഘൂ കരിക്കാം, എങ്ങിനെ നല്ല നിക്ഷേപകനാകാം, എങ്ങിനെ നന്നായി സമ്പാദിക്കാം തുടങ്ങി ബിസിനസുമായി ബന്ധപ്പെട്ട വ്യത്യസ്തമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0553079965 എന്ന നമ്പറില്‍ ബന്ധപ്പെടണം.
Keywords: jeddah, Business-class, Gulf







