city-gold-ad-for-blogger

കെഇഎ കുവൈത്ത് 10 -ാം വാര്‍ഷികം; ലോഗോ ക്ഷണിക്കുന്നു

കുവൈത്ത് സിറ്റി: (www.kasargodvartha.com 04/09/2015) കാസര്‍കോട് എക്‌സ്പാട്രിയേറ്റ്‌സ് അസോസിയേഷന്‍ കുവൈറ്റ്, പത്താം വാര്‍ഷികത്തിന്റെ ലോഗോ രൂപകല്‍പന ചെയ്യുന്നതിനുള്ള മത്സരം സംഘടിപ്പിക്കുന്നു. നമുക്കും നല്‍കാം ഒരു നേരത്തെ ഭക്ഷണം എന്ന അടിക്കുറിപ്പുമായി അരങ്ങേറുന്ന സംഗമത്തിലേക്കുള്ള ലോഗോ മത്സരത്തില്‍ കുവൈറ്റിലെ മലയാളികളായ എല്ലാ പ്രവാസികള്‍ക്കും, നാട്ടിലെ എല്ലാ കാസര്‍കോട് ജില്ലാ നിവാസികള്‍ക്കും പങ്കെടുക്കാം.

വിജയിക്ക് നവംബര്‍ ആറിലെ കാസര്‍കോട് ഉത്സവത്തില്‍ വെച്ച് 5001 രൂപയും പ്രശസ്തി പത്രവും നല്‍കും. നിബന്ധനകള്‍: കെ.ഇ.എയുടെ തനതായ മതേതര, സാംസ്‌കാരിക തനിമ നിലനിര്‍ത്തുന്നതായിരിക്കണം, ലോഗോയില്‍ കെ.ഇ.എ പത്താം വാര്‍ഷികം, അതിന്റെ അടിക്കുറിപ്പ്, അങ്ങിനെ തന്നെയോ തത്തുല്ല്യമായതോ ആയ പദങ്ങള്‍ ഉള്‍ക്കൊള്ളിക്കണം, ലോഗോയില്‍ ചിത്രങ്ങളോ, കോപ്പി റൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യപ്പെട്ട ഇമേജുകളോ പാടില്ല, വലിപ്പം ഒരിഞ്ച് ചതുരത്തില്‍ കുറയാത്തതും, 100 പിക്‌സെലില്‍ കുറയാത്തതും ആയിരിക്കണം, സാങ്കല്‍പ്പിക രൂപങ്ങള്‍ കോപ്പി റൈറ്റ് നിയമത്തിന് അനുസൃതമായിരിക്കണം, വിദഗ്ദ ജഡ്ജിംഗ് പാനല്‍ തിരഞ്ഞെടുക്കുന്ന ലോഗോയ്ക്ക് മറ്റൊരു അപ്പീലിനും അര്‍ഹത ഉണ്ടായിരിക്കുന്നതല്ല, ഏത് അപേക്ഷയും തള്ളാനും കൊള്ളാനും സമിതിക്ക് പൂര്‍ണ അധികാരം ഉണ്ടായിരിക്കും.

കെഇഎ കുവൈത്ത് 10 -ാം വാര്‍ഷികം; ലോഗോ ക്ഷണിക്കുന്നുനിശ്ചിത ഫോറം പൂരിപ്പിച്ച് സ്വന്തം ഒപ്പോടു കൂടിയ ലോഗോ keakuwait10th@gmail.com എന്ന ഇ മെയിലില്‍ സെപ്റ്റംബര്‍ അഞ്ചിന് മുമ്പായി അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കണ്‍വീനര്‍ സലാം കളനാടിനെ (965) 66617359 ,ഹമീദ് മധൂര്‍  965 99692263, സുദന്‍ ആവിക്കര 66511973 എന്ന നമ്പറിലോ (വാട്‌സ് ആപ്പിലോ) keakwt@gmail.com എന്ന അഡ്രസിലോ ബന്ധപ്പെടാം.


Keywords : Kuwait, Gulf, Logo, Competition, Kasaragod, Winners, Kasaragod Expatriates Association, Logo design competition

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia