city-gold-ad-for-blogger

ഇശല്‍മാല ടി ഉബൈദ് പുരസ്‌കാരം ഹസന്‍ നെടിയനാടിനും കെ എം അഹ് മദ് പുരസ്‌കാരം എം എ റഹ് മാനും

ദുബൈ: (www.kasargodvartha.com 04/10/2016) മാപ്പിള കലകള്‍ക്കും മാപ്പിള സാഹിത്യത്തിനും മികച്ച സംഭാവന നല്‍കുന്നവര്‍ക്ക് കവി ടി ഉബൈദിന്റെ പേരിലുള്ള 'ഇശല്‍മാല ടി ഉബൈദ്' പുരസ്‌കാരം പ്രശസ്ത മാപ്പിളപ്പാട്ട് രചയിതാവും മാപ്പിള സാഹിത്യ ഗവേഷകനുമായ ഹസന്‍ നെടിയനാടിന്. കെ എം അഹ് മദ് മാഷിന്റെ പേരിലുള്ള പുരസ്‌കാരം പ്രൊഫ. എം എ റഹ് മാനും സമ്മാനിക്കും. ഇത് മൂന്നാം തവണയാണ് ഇശല്‍മാല അവാര്‍ഡുകള്‍ നല്‍കുന്നത്.

പ്രശസ്തി പത്രവും ശില്‍പവും തുകയും അടങ്ങുന്നതാണ് അവാര്‍ഡ്. കാനേഷ് പുനൂര്‍, റഹ് മാന്‍ തായലങ്ങാടി, ഫൈസല്‍ എളേറ്റില്‍, യഹ് യ തളങ്കര എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. ഒക്ടോബര്‍ 16ന് കാസര്‍കോട് തളങ്കരയിലെ വെല്‍ഫിറ്റ് മാനറില്‍ നടക്കുന്ന ഇശല്‍മാല കുടുംബസംഗമത്തില്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് മുഹമ്മദ് ഈസ, സുബൈര്‍ വെള്ളിയോട്, കമാല്‍ റഫീഖ്, ഷുക്കൂര്‍ ഉടുമ്പുന്തല എന്നിവര്‍ ദുബൈയില്‍ അറിയിച്ചു.

ഈസ മുഹമ്മദ് ഖത്തര്‍, റഹ് മാന്‍ തായലങ്ങാടി എന്നിവര്‍ക്കാണ് നേരത്തെ ഇശല്‍മാല ഉബൈദ് പുരസ്‌കാരം സമ്മാനിച്ചത്. കുടുംബസംഗമത്തില്‍ മാപ്പിളപ്പാട്ട് കലാരംഗത്തെ പ്രമുഖ വ്യക്തികളെ ആദരിക്കും.


ഇശല്‍മാല ടി ഉബൈദ് പുരസ്‌കാരം ഹസന്‍ നെടിയനാടിനും കെ എം അഹ് മദ് പുരസ്‌കാരം എം എ റഹ് മാനും


Keywords : Dubai, Award, Gulf, T Ubaid, Hassan Nediyanad, KM Ahmed, MA Rahman.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia