city-gold-ad-for-blogger

ആര്‍.എസ്.സി യുവ വികസന വര്‍ഷത്തിനു പ്രൗഢമായ തുടക്കം

റിയാദ്: (www.kasargodvartha.com 13.04.2014) പ്രവാസി യുവാക്കളുടെ സാംസ്‌കാരിക വ്യക്തിത്വ ശാക്തീകരണം ലക്ഷ്യമാക്കി രിസാല സ്റ്റഡി സര്‍ക്കിള്‍ ഗള്‍ഫ് നാടുകളില്‍ ആചരിക്കുന്ന യുവ വികസന വര്‍ഷത്തിനു തുടക്കമായി. ആറ് ഗള്‍ഫ് രാജ്യങ്ങളിലെ 20 കേന്ദ്രങ്ങളില്‍ ലോഗ് ഇന്‍ എന്ന പേരില്‍ സംഘടിപ്പിച്ച സംഗമങ്ങളിലാണ് എംപവര്‍മെന്റ് എന്ന തലക്കെട്ടില്‍ നടപ്പിലാക്കുന്ന ഒരു വര്‍ഷത്തെ കര്‍മ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചത്.

ന്യൂജനറേഷന്‍; തിരുത്തിയെഴുതുന്ന യൗവനം എന്ന സന്ദേശത്തിലാണ് പരിപാടികള്‍ സംഘടിപ്പിക്കുക. സൗദിയില്‍, റിയാദ്, അല്‍ഖോബാര്‍, ജുബൈല്‍, ജിദ്ദ, ബുറൈദ, അബഹ, മക്ക, മദീന എന്നീ കേന്ദ്രങ്ങളി  നടന്ന ലോഗിന്‍ സംഗമങ്ങളില്‍ സയ്യിദ് ആറ്റക്കോയ തങ്ങള്‍ (പ്രസിഡണ്ട്, ഐ.സി.എഫ് മിഡില്‍ ഈസ്റ്റ് കമ്മിറ്റി), സയ്യിദ് ഹബീബ് കോയ തങ്ങള്‍ (പ്രസിഡണ്ട്, ഐ.സി.എഫ് നാഷണല്‍ കമ്മിറ്റി), അബൂബക്കര്‍ അന്‍വരി (ജന സെക്രട്ടറി, ഐ.സി.എഫ്. നാഷണല്‍ കമ്മിറ്റി), റഹീം പാപ്പിനിശ്ശേരി (ഐ.സി.ഫ് മിഡില്‍  ഈസ്റ്റ് കമ്മിറ്റി അംഗം), ജലീല്‍ മാസ്റ്റര്‍ വെളിമുക്ക് (സെക്രട്ടറി, ഐ.സി.എഫ് നാഷണല്‍ കമ്മിറ്റി) മുഹ്‌യിദ്ദീന്‍ സഖാഫി ഇരിക്കൂര്‍ (ജന സെക്രട്ടറി, ഐ.സി.എഫ്. ബുറൈദ സെന്‍ട്രല്‍ കമ്മിറ്റി), ബഷീര്‍ അന്‍വരി (പ്രസിഡണ്ട്, ഐ.സി.ഫ് അബ്ഹ സെന്‍ട്രല്‍ കമ്മിറ്റി), മുഹമ്മദലി ധര്‍മടം (ട്രഷറര്‍, ഐ.സി.എഫ് മദീന സെന്‍ട്രല്‍ കമ്മിറ്റി) എന്നിവര്‍ വികസന വര്‍ഷ പ്രഖ്യാപനം നടത്തി.
ആര്‍.എസ്.സി യുവ വികസന വര്‍ഷത്തിനു പ്രൗഢമായ തുടക്കം
ഗള്‍ഫ് നാടുകളില്‍ പ്രവര്‍ത്തന രംഗത്ത് 20 വര്‍ഷം പിന്നിട്ട് മൂന്നാം ദശകത്തിലേക്ക് പദമൂന്നുന്നതിന്റെ ഭാഗമായാണ് ഒരു വര്‍ഷത്തെ പദ്ധതികള്‍ നടപ്പിലാക്കുന്നത്. വിദ്യാഭ്യാസം, തൊഴില്‍, സംസ്‌കാരം, സാങ്കേതികം തുടങ്ങിയ രംഗങ്ങളില്‍ പ്രവാസി യുവതയുടെ ശാക്തീകരണത്തിലൂടെ മനുഷ്യവിഭവങ്ങളുടെ വികസനവും പുതിയ നാളെകളിലേക്ക് ചുവടു വെക്കാനുള്ള ഉണര്‍വ് കൈവരിക്കുന്നതിനുള്ള ശില്‍പശാലകള്‍, പഠനങ്ങള്‍, സംവാദങ്ങള്‍, സമ്മേളനങ്ങള്‍ തുടങ്ങിയ വിവിധ പരിപാടികളാണ് വികസന വര്‍ഷത്തില്‍ സംഘടിപ്പിക്കുക.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Riyadh, Gulf, RSC, Development project, Risala, Programme, Log In, ICF. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia