city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഡോ. സുബൈര്‍ മേടമ്മല്‍ 16-ാം തവണയും അഡിഹെക്‌സില്‍

അബുദാബി: (www.kasargodvartha.com 15/09/2017) കാലിക്കറ്റ് സര്‍വകലാശാല ജന്തുശാസ്ത്ര വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായ ഡോക്ടര്‍ സുബൈര്‍ മേടമ്മല്‍ തുടര്‍ച്ചയായി 16 -ാം തവണയും അബൂദാബിയിലെ അഡി ഹെക്‌സില്‍ എത്തി. പ്രാപിടിയന്‍ പക്ഷി പഠനത്തില്‍ താല്‍പര്യമുള്ള ഇദ്ദേഹം എമിറേറ്റ് ഫാല്‍ക്കണ്‍ ക്ലബ്ബിന്റെ അഥിതിയായാണ് പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്.

2002 മുതല്‍ ഈ ക്ലബ്ബിലെ അറബി വംശജനല്ലാത്ത ഒരേയൊരു അംഗമാണ് ഡോക്ടര്‍ സുബൈര്‍. രണ്ടു പതിറ്റാണ്ടിലേറെയായി ഫാല്‍ക്കണ്‍പക്ഷികളെ കുറിച്ച് പഠനം നടത്തുന്ന ഇദ്ദേഹം ബയോളജി ആന്‍ഡ് ബിഹേവിയര്‍ ഓഫ് ഫാല്‍ക്കണ്‍സ് എന്ന പുസ്തകവും, ഫാല്‍ക്കണ്‍സ് ആന്‍ഡ് ഫാല്‍ക്കണറി ഇന്‍ മിഡ്‌ലിസ്റ്റ് എന്ന ഡോക്യുമെന്ററിയും തയ്യാറാക്കിയിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നൂറില്‍ കൂടുതല്‍ രാഷ്ട്രങ്ങള്‍ പങ്കെടുക്കുന്ന ഈ അറബ് ഹണ്ടിംഗ് ഷോയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചാണ് ഡോക്ടര്‍ സുബൈര്‍ എത്തിയത്.

ഡോ. സുബൈര്‍ മേടമ്മല്‍ 16-ാം തവണയും അഡിഹെക്‌സില്‍

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഫാല്‍ക്കണുകളുടെ ഇത്തരം കോണ്‍ഫറന്‍സുകളില്‍ ഇദ്ദേഹം പങ്കെടുക്കാറുണ്ട്. അന്താരാഷ്ട്ര തലത്തില്‍ ഒട്ടനവധി പ്രബന്ധങ്ങള്‍ സുബൈറിന്റെ പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും നിരവധി പുരസ്‌കാരങ്ങള്‍ ഡോക്ടര്‍ സുബൈറിനെ തേടിയെത്തിയിട്ടുണ്ട്. 1993 ല്‍ ജോലി തേടി അബുദാബിയിലെത്തിയ സുബൈര്‍ അബുദാബിയില്‍ നിന്ന് അല്‍ ഐനിലേക്കുള്ള യാത്രാമധ്യേ അല്‍ഖസ് നയിലുള്ള ഫാല്‍ക്കണ്‍ റിസര്‍ച്ച് ആശുപത്രി ശ്രദ്ധയില്‍ പെട്ടു. ജന്തുശാസ്ത്രത്തില്‍ ജോലി അന്വേഷിച്ച് ആശുപത്രയിലെത്തിയെങ്കിലും അദ്ദേഹത്തിന് യോജിച്ച ജോലി അവിടെയില്ലെന്ന് ജര്‍മന്‍കാരനായ ആശുപത്രി മേധാവി അറിയിച്ചു.

അവിടെ നിന്ന് ഫാല്‍ക്കണ്‍പക്ഷികളുടെ പ്രാധാന്യം മനസിലാക്കിയ ഡോക്ടര്‍ സുബൈര്‍ തൂപ്പുകാരന്റെ ജോലിയെങ്കിലും എടുക്കാന്‍ തയ്യാറാണെന്ന് അറിയിച്ചെങ്കിലും അനുകൂല മറുപടി ഉണ്ടായില്ല. ആശുപത്രിയുടെ പടിയിറങ്ങുമ്പോള്‍ ഫാല്‍ക്കണ്‍പക്ഷികളെ കുറിച്ച് വിശദമായി പഠിക്കാന്‍ തീരുമാനമെടുത്തു. ആ തീരുമാനമാണ് ഫാല്‍ക്കണ്‍ പക്ഷികളുടെ പഠനത്തില്‍ ഡോക്ടറേറ്റ് നേടിയെടുത്തത്. അതേവര്‍ഷം തന്നെ ജര്‍മനിയിലെ ഫാല്‍ക്കണ്‍ ബ്രീഡിംഗ് സെന്ററില്‍ നിന്ന് ഡിപ്ലോമ കരസ്ഥമാക്കുകയും ചെയ്തു. ചൈന, ജര്‍മനി, യുനൈറ്റഡ് കിംഗ്ഡം, ജി സി സി രാജ്യങ്ങള്‍ തുടങ്ങിയ ഒട്ടനവധി രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ള ഡോക്ടര്‍ സുബൈര്‍ അറബി, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, ഉറുദു, മലയാളം തുടങ്ങി 10ല്‍ പരം ഭാഷകള്‍ കൈകാര്യം ചെയ്യുന്നുണ്ട്.

ഫാല്‍ക്കണ്‍ പക്ഷികളുടെ 15 തരം ശബ്ദങ്ങള്‍ റെക്കോഡ് ചെയ്ത ലോകത്തിലെ ഏക വ്യക്തിയാണ് ഡോക്ടര്‍ സുബൈര്‍. 2002 ല്‍ ദുബൈ വേള്‍ഡ് േ്രടഡ് സെന്ററില്‍ നടന്ന അറബ് ഹണ്ടിംഗ് ഷോയിലാണ് ഡോക്ടര്‍ സുബൈറിന് മെമ്പര്‍ഷിപ്പ് ലഭിച്ചത്. അറബ് വംശജനല്ലാത്ത ഒരാള്‍ ഫാല്‍ക്കണുകളെ കുറിച്ച് അഗാധമായ പഠനം നടത്തുന്നത് ശ്രദ്ധയില്‍ പെട്ടത് കൊണ്ടാണ് അധികാരികള്‍ ഡോക്ടര്‍ സുബൈറിന് ഈ അംഗീകാരം നല്‍കിയത്. മേടമ്മല്‍ കുഞ്ഞൈദ്രു ഹാജിയുടെയും, കെ ബി ഫാത്വിമയുടെയും മകനായ ഡോ. സുബൈര്‍ മേടമ്മല്‍ മലപ്പുറം തിരൂര്‍ വാണിയന്നൂര്‍ സ്വദേശിയാണ്.

വളവന്നൂര്‍ ബാഫഖി യതീംഖാന ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് ടു അധ്യാപിക സജിതയാണ് ഭാര്യ. ആദില്‍ സുബൈര്‍, അമല്‍ സുബൈര്‍, അല്‍ഫ സുബൈര്‍ എന്നിവര്‍ മക്കളാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Abudhabi, Gulf, Top-Headlines, News, Featured, Kerala, Dr. Zubair Medammal, Falcon, Zubair Medammal attends ADIHEX .

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia